ഗാസയിൽ കഴിഞ്ഞ ദിവസം മാത്രം കൊല്ലപ്പെട്ടത് 26 പേർ

0

ഗാസ: ഗാസയില്‍ ഇസ്രയേല്‍ ആക്രമണത്തില്‍ കഴിഞ്ഞ ദിവസം കൊല്ലപ്പെട്ടത് 26 പേരെന്ന് കണക്കുകൾ. പലസ്തീന്‍ പ്രതിരോധ സേനയുടെ വക്താവ് മഹ്‌മൂദ് ബസലാണ് 26 പേര്‍ കൊല്ലപ്പെട്ട വിവരം വ്യക്തമാക്കിയത്. ഗാസയിലെ വിവിധയിടങ്ങളില്‍ നടന്ന ആക്രമണത്തിലാണ് ഇത്രയും ആളുകൾ കൊല്ലപ്പെട്ടത്. വടക്കന്‍ ഗാസയിലെ ബെയ്ത് ഹനൂണില്‍ നടത്തിയ ഇസ്രയേല്‍ ഷെല്ലാക്രമണത്തില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടു. വടക്കന്‍ ഗാസയിലെ തന്നെ അഭയാര്‍ത്ഥി ക്യാമ്പാക്കി മാറ്റിയ സ്‌കൂളിലും ആക്രമണം ഉണ്ടായി. ഈ ആക്രമണത്തില്‍ രണ്ട് കുട്ടികളും ഒരു സ്ത്രീയുമടക്കം അഞ്ച് പേരാണ് കൊല്ലപ്പെട്ടത്.

You might also like