ആഗ്രയില്‍ കനത്ത മഴ; താജ്മഹലിന്റെ പ്രധാന താഴികക്കുടത്തില്‍ ചോര്‍ച്ച

0

താജ്മഹലിന്റെ പ്രധാന താഴികക്കുടത്തില്‍ ചോർച്ച കണ്ടെത്തി. കഴിഞ്ഞ മൂന്നുദിവസത്തെ കനത്ത മഴയെത്തുടർന്നാണ് ചോർച്ചയുണ്ടായതെന്നും കേടുപാടുകള്‍ സംഭവിച്ചിട്ടില്ലെന്നും പുരാവസ്തു വകുപ്പ് അധികൃതർ പറഞ്ഞു.

ഡ്രോണ്‍ ക്യാമറ ഉപയോഗിച്ച്‌ വിശദമായ പരിശോധന നടത്തിയെന്നും അപകടകരമായ സാഹചര്യമില്ലെന്നും അധികൃതർ അറിയിച്ചു. മഴയെത്തുടർന്ന് താജ്മഹലിന്റെ വിവിധ ഭാഗങ്ങളില്‍ വെള്ളം കെട്ടിനില്‍ക്കുന്ന വീഡിയോകള്‍ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.

3 ദിവസമായി തുടരുന്ന മഴയില്‍ ആഗ്രയുടെ പലഭാഗങ്ങളും വെള്ളത്തിലായി. ദേശീയപാതയില്‍ ഗതാഗതം സ്തംഭിച്ചു. വിദ്യാലയങ്ങള്‍ അടച്ചിട്ടിരിക്കയാണ്.

You might also like