നേപ്പാളിൽ പ്രളയത്തിലും മണ്ണിടിച്ചിലിലും മരിച്ചവരുടെ എണ്ണം 241 ആയി
കാഠ്മണ്ഡു: നേപ്പാളിൽ പ്രളയത്തിലും മണ്ണിടിച്ചിലിലും മരിച്ചവരുടെ എണ്ണം 241 ആയി. രക്ഷാപ്രവർത്തനം നടന്നുവരികയാണെന്ന് നേപ്പാൾ സർക്കാർ അറിയിച്ചു. ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദമാണ് കനത്ത മഴയ്ക്കു കാരണമായത്. കാഠ്മണ്ഡുവിലെ പ്രധാന നദിയായ ബാഗ്മതി കരകവിഞ്ഞൊഴുകുകയാണ്.
അനവധി റോഡുകളും പാലങ്ങളും തകർന്നു. നിരവധി വീടുകളും മറ്റു കെട്ടിടങ്ങളും നശിച്ചു. 1100 മെഗാ വാട്ട് വൈദ്യുതി ഉത്പാദിപ്പിക്കുന്ന 20 ജലവൈദ്യുത പ്ലാന്റുകൾക്ക് പ്രളയത്തിൽ സാരമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.