ലെബനൻ അതിർത്തിക്ക് സമീപമായി നിലയുറപ്പിച്ചിരിക്കുന്ന ഇസ്രായേൽ സൈനികരെ ലക്ഷ്യമിട്ട് ആക്രമണം ശക്തിമാക്കിയെന്ന് ഹിസ്ബുള്ള

0

ടെൽഅവീവ്: ലെബനൻ അതിർത്തിക്ക് സമീപമായി നിലയുറപ്പിച്ചിരിക്കുന്ന ഇസ്രായേൽ സൈനികരെ ലക്ഷ്യമിട്ട് ആക്രമണം ശക്തിമാക്കിയെന്ന് ഹിസ്ബുള്ള. അതിർത്തി മേഖലകളിൽ തങ്ങളുടെ പോരാളികൾ നിലയുറപ്പിച്ചിട്ടുണ്ടെന്നും ഹിസ്ബുള്ള പറയുന്നു. അതിർത്തിയിൽ അദൈസക്കും കഫർകിലയ്‌ക്കും ഇടയിലായി ഇസ്രായേൽ സൈനികരെ ലക്ഷ്യമിട്ട് ആക്രമണങ്ങൾ നടത്തിയതായി ഹിസ്ബുള്ള അവകാശപ്പെട്ടു.

ഹിസ്ബുള്ള ഭീകരർക്കെതിരെ ഇസ്രായേൽ ശക്തമായി തിരിച്ചടിക്കുകയാണെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്‌മെന്റ് നേരത്തെ പറഞ്ഞിരുന്നു. ഭീകരരെ ഒഴിപ്പിച്ച പലയിടങ്ങളും ഇസ്രായേൽ സൈന്യം അടച്ചിട്ടുണ്ട്. ഇവിടങ്ങളിൽ നിന്ന് ഹിസ്ബുള്ളയ്‌ക്കെതിരായ ആക്രമണം ശക്തിപ്പെടുത്തുകയാണ് ലക്ഷ്യം. വസാനി, ഖിയാം താഴ്വര, അൽമ അൽഷാബ് നഖുറ തുടങ്ങിയ അതിർത്തി പ്രദേശങ്ങളിൽ ഇസ്രായേൽ സൈന്യത്തിന്റെ ആക്രമണം നടന്നതായി ഹിസ്ബുള്ള അറിയിച്ചിട്ടുണ്ട്.

കഴിഞ്ഞ ഒരാഴ്ചയായി ലെബനന്റെ കിഴക്കൻ-തെക്കൻ മേഖലകളിൽ ഇസ്രായേൽ ആക്രമണം കടുപ്പിച്ചിരുന്നു. ബെയ്‌റൂട്ടിന്റെ തെക്ക് ഭാഗത്തുള്ളവർ ഒഴിഞ്ഞുപോകണമെന്ന് ആക്രമണത്തിന് മുൻപ് ഇസ്രായേൽ മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ കരവഴിയുള്ള യുദ്ധം ഇസ്രായേൽ തുടങ്ങിയാൽ തങ്ങൾ തടയുമെന്നും പോരാളികൾ ഇതിനായി സജ്ജമാണെന്നും ഹിസ്ബുള്ളയുടെ ഡെപ്യൂട്ടി ലീഡർ പറയുന്നു. അതേസമയം ഭീകരർക്കെതിരായ പോരാട്ടത്തിൽ ഇസ്രായേലിന് പിന്തുണ നൽകിക്കൊണ്ട് മേഖലയിലേക്ക് കൂടുതൽ യുദ്ധവിമാനങ്ങളും സൈനികരേയും അമേരിക്ക അയച്ചിട്ടുണ്ട്.

You might also like