കേരളത്തിലെ 50 ശതമാനം സ്‌കൂളുകള്‍ മാലിന്യമുക്ത ക്യാമ്പസുകളായി ആയി പ്രഖ്യാപിച്ചു.

0

കേരളത്തിലെ 50 ശതമാനം സ്‌കൂളുകള്‍ മാലിന്യമുക്ത ക്യാമ്പസുകളായി ആയി പ്രഖ്യാപിച്ചു. തിരുവനന്തപുരം പട്ടം ഗവണ്‍മെന്റ് ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ സംഘടിപ്പിച്ച പരിപാടിയില്‍ പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയാണ് പ്രഖ്യാപനം നടത്തിയത്. ശുചിത്വ മിഷന്‍, പൊതുവിദ്യാഭ്യാസ വകുപ്പുമായി സഹകരിച്ച്, സംസ്ഥാനത്തെ സ്‌കൂളുകളിലുടനീളം മാലിന്യ സംസ്‌കരണ സൗകര്യങ്ങളെക്കുറിച്ച് വിപുലമായ പഠനം നടത്തിയതിന്റെ പശ്ചാത്തലത്തിലായിരുന്നു പ്രഖ്യാപനം. 2024 ഡിസംബര്‍ 31 നകം സംസ്ഥാനത്തെ എല്ലാ സ്‌കൂളുകളും മാലിന്യമുക്തവും പരിസ്ഥിതി സൗഹൃദവുമായ ക്യാമ്പസുകളാക്കാനുള്ള കര്‍മപദ്ധതിയുമായി മുന്നോട്ടുപോകുമെന്ന് മന്ത്രി .

You might also like