ഓഡിറ്റിങ് മേഖലയിലും സ്വദേശിവത്കരണം ശക്തമാക്കാന്‍ ഒമാന്‍
മസ്‌കത്ത് : ഓഡിറ്റിങ് മേഖലയിലും സ്വദേശിവത്കരണം ശക്തമാക്കാന്‍ ഒമാന്‍. സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, പൊതുജോയിനിങ് സ്‌റ്റോക്ക് കമ്പനികള്‍ എന്നിവയുടെ അക്കൗണ്ടുകള്‍ കൈകാര്യം ചെയ്യുന്ന എൻഗേജ്‌മെന്റ് ടീമുകളില്‍ ഇനി സ്വദേശികളെ നിയമിക്കണമെന്ന് ഫിനാന്‍ഷ്യല്‍ സര്‍വീസസ് അതോറിറ്റി (എഫ് എസ് എ) നിര്‍ദേശിച്ചു. മലയാളികള്‍ ഉള്‍പ്പെടെ തൊഴിലെടുക്കുന്ന മേഖലയാണിത്.
അടുത്ത വര്‍ഷം ജനുവരി മുതല്‍ നിര്‍ദേശം പ്രാബല്യത്തില്‍ വരും. ഈ മേഖലകളിലായി 50 ശതമാനം വരെ സ്വദേശികളെ നിയമിക്കാന്‍ എല്ലാ ഓഡിറ്റ് സ്ഥാപനങ്ങളോടും അധികൃതര്‍ ആവശ്യപ്പെട്ടു. ഇതിന് പുറമെ തൊഴില്‍ മന്ത്രാലയം നിര്‍ദേശിച്ച മറ്റു സ്വദേശിവത്കരണ തോത് ഓഡിറ്റിങ് സ്ഥാപനങ്ങളുടെ മറ്റു വകുപ്പുകളിലും ഉണ്ടായിരിക്കണമെന്നും ഫിനാന്‍ഷ്യല്‍ സര്‍വീസസ് അതോറിറ്റി നിര്‍ദേശിച്ചു