ഭീതിയുടെ മുൾമുന

പാസ്റ്റർ സാംകുട്ടി ഡാനിയൽ

0

കോവിഡ് രോഗികളുടെ എണ്ണം  ആശങ്കാജനകമാം വിധം വർദ്ധിക്കുന്നു. വൈറസുകൾ പ്രതിരോധങ്ങളെ മറികടക്കുന്നു. ലോകമെമ്പാടും ജനം ഭീതിയുടെ മുൾമുനയിൽ ആണ്. നോർത്തിന്ത്യയിൽ നിന്നുള്ള റിപ്പോർട്ട് അനുസരിച്ച് അനേക വിശ്വാസികളും  ദൈവദാസന്മാരും കൊവിഡ് ബാധിതരും അനേകർ മരണപ്പെടുകയും ചെയ്തു എന്നാണ്. പലരുടെയും  പ്രാർത്ഥനാഭ്യർത്ഥനകൾ ദീന രോദനങ്ങളായി കേട്ടുകൊണ്ടിരിക്കുന്നു. കേരളത്തിലെ സ്ഥിതിയും ഒട്ടും മോശമല്ല.  ഇന്നലെ മാത്രം   (19 .4. 2021) രാജ്യത്ത് 2.58ലക്ഷം പേർക്ക് കോവിഡ്  ബാധിക്കുകയും  1394 പേർ മരണപ്പെടുകയും ചെയ്തു. മഹാരാഷ്ട്ര (68,631 ),ഡൽഹി  (25,462) കേരളം (18,257)എന്നീ സംസ്ഥാനങ്ങളിലെ പ്രതിദിന കേസുകൾ റെക്കോർഡാണ്. ജനിതകമാറ്റം വന്ന വൈറസുകൾ അതിവേഗം വ്യാപിച്ചുകൊണ്ടിരിക്കുകയാണ്. പ്രിയമുള്ളവരെ,   നാം ഇനി എപ്പോഴാണ് ഉണരേണ്ടത്?

” ഞാൻ ഒരു ദേശത്തിൻറെ നേരെ വാൾ വരുത്തുമ്പോൾ  ആ ദേശത്തിലെ ജനം തങ്ങളുടെ കൂട്ടത്തിൽ നിന്ന് ഒരു പുരുഷനെ തിരഞ്ഞെടുത്ത് കാവൽക്കാരൻ ആക്കി വെച്ചാൽ…. വാൾ വരുന്നത് കണ്ടു കാഹളം ഊതാതെയും ജനം കരുതി കൊള്ളാതെയും ഇരുന്നിട്ട് വാൾ വന്നു അവരുടെ ഇടയിൽ നിന്ന് ഒരുത്തനെ ഒരുത്തനെ ഛേദിച്ചു കളയുന്നു എങ്കിൽ ഇവൻ തൻറെ അകൃത്യം നിമിത്തം ഛേദിക്കപ്പെട്ടു പോയെങ്കിലും അവൻറെ രക്തം ഞാൻ കാവൽ ക്കാരനോട്  ചോദിക്കും. അതുപോലെ മനുഷ്യപുത്രാ, ഞാൻ നിന്നെ ഇസ്രായേൽ ഗൃഹത്തിന് കാവൽക്കാരൻ ആക്കി വച്ചിരിക്കുന്നു  യെഹസ്കേൽ  ( 33 :2 ,6, 7 )

 

പ്രിയരേ നമുക്ക് ഉണരാം… മുൻവിധികളും വിഭാഗീയ ചിന്തകളും വെടിയാം… കർത്താവിൻറെ വരവിനായി ഒരുങ്ങാം… പ്രാർത്ഥനയ്ക്കായി കൈകോർക്കാം… ആയിരിക്കുന്ന ഇടങ്ങളിൽ നിന്നുകൊണ്ട് സ്വർഗ്ഗത്തിലേക്ക്, സർവ്വശക്തങ്കലേക്ക് കൈമലർത്താം…

നമ്മുടെ വാഴ്ത്തപ്പെട്ട കർത്താവായ യേശുക്രിസ്തു  മുൻകൂട്ടി പ്രസ്താവിച്ചത് ഓർക്കുക.”അത് സർവ്വ ഭൂതലത്തിലും വസിക്കുന്ന ഏവർക്കും വരും. ആകയാൽ ഈ സംഭവിപ്പാനുള്ള എല്ലാറ്റിനും ഒഴിഞ്ഞു പോകുവാനും മനുഷ്യപുത്രന്റെ മുമ്പിൽ നില്പാനും നിങ്ങൾ പ്രാപ്തരാക്കണ്ടതിന് സദാകാലവും ഉണർന്നും  പ്രാർത്ഥിച്ചും കൊണ്ടിരിപ്പിൻ .”

(ലൂക്കോസ്  21 :35 ,36).

_ പാസ്റ്റർ സാംകുട്ടി ഡാനിയൽ, തിരുവനന്തപുരം.

You might also like