പാക്കിസ്ഥാനിൽ വിവാഹസംഘത്തിന്റെ ബസ് നദിയിലേക്കു മറിഞ്ഞ് 16 മരണം
പെഷവാർ: പാക്കിസ്ഥാനിലെ ഗിൽജിത്-ബാൾട്ടിസ്ഥാൻ മേഖലയിൽ ബസ് സിന്ധുനദിയിലേക്കു മറിഞ്ഞ് 16 പേർ മരിച്ചു. വിവാഹ പാർട്ടി സഞ്ചരിച്ച ബസാണ് അപകടത്തിൽപ്പെട്ടത്. ബസിൽ 22 യാത്രക്കാരാണുണ്ടായിരുന്നത്. തെൽചി പാലത്തിൽനിന്നാണ് ബസ് നദിയിലേക്കു പതിച്ചത്. 16 പേരുടെ മൃതദേഹമാണ് കണ്ടെത്തിയത്. ബാക്കിയുള്ളവർക്കായി തെരച്ചിൽ തുടരുകയാണ്. സംഭവത്തിൽ പാക് പ്രസിഡന്റ് ആസിഫ് അലി സർദാരി ദുഃഖം രേഖപ്പെടുത്തി.