തെലങ്കാനയില്‍ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ ഏഴു മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു
തെലങ്കാനയില്‍ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ ഏഴു മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു. പുലര്‍ച്ചെ മുലുഗു ജില്ലയിലെ ചല്‍പാക വനമേഖലയില്‍ തെലങ്കാന പൊലീസ് നടത്തിയ ഏറ്റുമുട്ടലില്‍ മുതിര്‍ന്ന കമാന്‍ഡര്‍ ഉള്‍പ്പെടെയാണ് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടത്. ഏറ്റുമുട്ടല്‍ നടന്ന സ്ഥലത്ത് നിന്ന് എ.കെ 47, ജി 3, ഇന്‍സാസ് റൈഫിളുകളും സ്ഫോടക വസ്തുക്കളും കണ്ടെടുത്ത് പോലീസ്. പുലര്‍ച്ചെ 5.30 ഓടെ മാവോയിസ്റ്റ് വിരുദ്ധ സേന മാവോയിസ്റ്റ് സംഘവുമായി ഏറ്റുമുട്ടിയതായി പൊലീസ് .
സി.പി.ഐ (മാവോയിസ്റ്റ്) തെലങ്കാന സംസ്ഥാന കമ്മിറ്റി അംഗവും യെല്ലണ്ടു-നര്‍സാംപേട്ട് ഏരിയാ കമ്മിറ്റി കമാന്‍ഡറുമായ ഭദ്രു എന്ന കുര്‍സം മംഗു (35), എഗോലപ്പു മല്ലയ്യ (43), മുസക്കി ദേവല്‍ (22), മുസക്കി ജമുന (23), ജയ് സിങ് (25), കിഷോര്‍ (22), കാമേഷ് (23) എന്നിവരാണ് കൊല്ലപ്പെട്ടത്. മേഖലയില്‍ മാവോയിസ്റ്റ് വ്യാപനം തടയുന്നതിന്റെ ഭാഗമായാണ് നടപടിയെന്ന് ജില്ലാ പൊലീസ് സൂപ്രണ്ട് സ്ഥിരീകരിച്ചു. മേഖലയില്‍ തിരച്ചില്‍ തുടരുമെന്ന് പൊലീസ്