ദില്ലി: പ്രതിസന്ധി ഘട്ടത്തിൽ ഇന്ത്യക്ക് സഹായ ഹസ്തവുമായി വിദേശ രാജ്യങ്ങൾ.
കൊവിഡ് വ്യാപനം വര്ദ്ധിക്കുന്ന സാഹചര്യത്തില് ഇന്ത്യയ്ക്ക് സഹായം വാഗ്ദാനം ചെയ്ത് ലോകരാജ്യങ്ങള് രംഗത്ത് വന്നിട്ടുണ്ട്. നിലവിലെ പ്രതിസന്ധി മറി കടക്കാന് ഇന്ത്യയ്ക്കൊപ്പം നില്ക്കുമെന്ന് ഫ്രാന്സും, ഓസ്ട്രേലിയയും പ്രഖ്യാപിച്ച് കഴിഞ്ഞു
ഇന്ത്യയില് കൊവിഡ് പടര്ന്നുപിടിക്കുന്ന സാഹചര്യത്തില് സഹായ വാഗ്ദാനവുമായി അമേരിക്ക, ആരോഗ്യപ്രവര്ത്തകര്ക്കും ജനങ്ങള്ക്കും എല്ലാ സഹായവും നല്കുമെന്ന് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന് പറഞ്ഞു. അഞ്ചു ടണ് ഒാക്സിജന് കോണ്സന്ട്രേറ്റ് ഇന്ത്യക്ക് കൈമാറി. 300 ഉപകരണങ്ങളുമായി എയര് ഇന്ത്യ വിമാനം ന്യൂയോര്ക്കില്നിന്ന് ഇന്ത്യയിലെത്തി. ആദ്യതരംഗത്തില് അമേരിക്കക്ക് ഇന്ത്യ നല്കിയ സഹായം മറക്കില്ലെന്ന് പ്രസിഡന്റ് ജോ ബിഡന് പറഞ്ഞു.
രാജ്യത്തെ മിക്ക സംസ്ഥാനങ്ങളിൽ ഓക്സിജൻ ക്ഷാമം, ജർമ്മനി ഇന്ത്യയ്ക്കായി ‘മിഷൻ ഓഫ് സപ്പോർട്ട്’ തയ്യാറാക്കുന്നു: ജർമ്മൻ ചാൻസലർ ഏഞ്ചല മെർക്കൽ.
കൊറോണ വൈറസ് കേസുകളിൽ വൻ കുതിച്ചുചാട്ടം നേരിടുന്നതിനിടെ ഇന്ത്യയ്ക്ക് പിന്തുണാ ദൗത്യം തയാറാക്കുകയാണെന്ന് ജർമൻ ചാൻസലർ ആഞ്ചെല മെർക്കൽ പറഞ്ഞു. നിരവധി സംസ്ഥാനങ്ങളിൽ മെഡിക്കൽ ഓക്സിജന്റെ അഭാവം രൂക്ഷമായി.
പകർച്ചവ്യാധിക്കെതിരായ “പൊതു പോരാട്ടത്തിൽ” ജർമ്മനി ഇന്ത്യയോട് ഐക്യദാർത്യം പുലർത്തുന്നുവെന്ന് മെർക്കൽ ഒരു സന്ദേശത്തിൽ പറഞ്ഞു.