വാഷിംഗ്‌ടൺ: ആസ്ട്രസിനെക്കയുടെ 60 മില്യൺ കൊവിഡ് വാക്സിൻ കയറ്റി അയക്കാനൊരുങ്ങി അമേരിക്ക. വൈറ്റ് ഹൗസാണ് ഇക്കാര്യം അറിയിച്ചത്. കയറ്റിഅയക്കുന്ന വാക്സിനുകളുടെ ഗുണനിലവാരും സുരക്ഷയും ഉറപ്പ് വരുത്താനുള്ള നടപടികളിലാണ് നിലവിൽ അമേരിക്ക.
കഴിഞ്ഞ മാസം മെക്സിക്കോയ്ക്കും കാനഡയ്ക്കും നാല് മില്യൺ വാക്സിനുകളാണ് അമേരിക്ക നൽകിയത്. ആസ്ട്രസിനെക്ക വാക്സിൻ നിലവിൽ അമേരിക്കയിൽ ഉപയോഗിക്കുന്നില്ല. എഫ്ഡിഎ അനുമതി നൽകിയ വാക്സിനാണ് രാജ്യത്ത് ഉപയോഗിക്കുന്നത്. അടുത്ത കുറച്ച് മാസത്തേക്ക് ആസ്ട്രസിനെക്ക വാക്സിനുകളുടെ ആവശ്യം രാജ്യത്ത് ഇല്ലെന്നും അതുകൊണ്ട് മിച്ചമുള്ള വാക്സിൻ ആവശ്യക്കാർക്കായി നൽകുകയാണെന്ന് വൈറ്റ് ഹൗസ് കൊവിഡ് കോർഡിനേറ്റർജെഫ് സെയ്ന്റ്സ് പറഞ്ഞു.