അബുദാബി- കോഴിക്കോട് യാത്രയ്‌ക്ക് ഇൻഡിഗോയും; താൽക്കാലിക സർവ്വീസ് 20 മുതൽ; യാത്രക്കാരുണ്ടെങ്കിൽ സ്ഥിരമാക്കിയേക്കും

0

അബുദാബി: ഇൻഡിഗോ എയർലൈൻസ് കോഴിക്കോട് – അബുദാബി സർവ്വീസ് തുടങ്ങുന്നു. ഈ മാസം 20 മുതൽ സർവ്വീസ് തുടങ്ങും. അബുദാബിയിൽ നിന്ന് പുലർച്ചെ 1.30നു പുറപ്പെട്ട് അടുത്ത ദിവസം രാവിലെ 6.45നു കോഴിക്കോട്ടെത്തുന്ന വിധത്തിലാണ് സമയക്രമം. രാത്രി 9.50നു കോഴിക്കോട്ടുനിന്നു പുറപ്പെട്ട് പ്രാദേശിക സമയം 12.30ന് അബുദാബിയിലെത്തും. ജനുവരി 15 വരെയാണ് നിലവിൽ സർവീസ് പ്രഖ്യാപിച്ചിട്ടുള്ളത്. യാത്രക്കാരുണ്ടെങ്കിൽ സർവീസ് നീട്ടിയേക്കുമെന്നാണ് വിവരം. നിലവിൽ ദമാം, ജിദ്ദ, ദുബായ് എന്നിവിടങ്ങളിലേക്കാണ് കോഴിക്കോട്ടു നിന്ന് ഇൻഡിഗോ രാജ്യാന്തര സർവീസ് നടത്തുന്നത്.

You might also like