ഛിന്നഗ്രഹം ഭൂമിയുമായി കൂട്ടിയിടിച്ചു; റഷ്യയിൽ പൊട്ടിത്തെറി
ഛിന്നഗ്രഹം ഭൂമിയിലിടിച്ചു. കണ്ടെത്തി 12 മണിക്കൂറുകൾക്കകം റഷ്യയിലെ യാകുട്ടിയയിലാണ് ഛിന്നഗ്രഹം കത്തിയമർന്നത്. ഏകദേശം 70 സെൻ്റിമീറ്റർ വ്യാസമുള്ള ഛിന്നഗ്രഹമാണ് ഭൂമിയിലിടിച്ചത്.
ആകാശത്ത് തീഗോളം പോലെയാണ് ഛിന്നഗ്രഹം കത്തിയമർന്നത്. ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് പ്രവേശിച്ചപ്പോൾ ഛിന്നഗ്രഹം വിവിധ ഭാഗങ്ങളായി വിഘടിച്ചു. യാകുട്ടിയയിലെ വനപ്രദേശത്തേക്ക് ചെറിയ പാറക്കല്ലുകൾ ചിതറി. സംഭവത്തിൽ ഇതുവരെ ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. പാറക്കല്ലുകൾ ചെറുതായിരുന്നത് കൊണ്ടും വിദൂര പ്രദേശമായതിനാലുമാണ് അപകടം സംഭവിക്കാതിരുന്നത്. വിവിധ നിരീക്ഷകരും ജ്യോതിശാസ്ത്രജ്ഞരും ഇത് സസൂക്ഷ്മം നിരീക്ഷിച്ചു.ഈ വർഷം നാലാം തവണയാണ് ഛിന്നഗ്രഹം ഭൂമിയുമായി കൂട്ടിയിടിക്കുന്നത്. 2022 WJ, 2023 CX1, 2024 BX1 എന്നീ ഛിന്നഗ്രഹങ്ങളാണ് ഈ വർഷം കത്തിയമർന്നത്. ഛിന്നഗ്രഹങ്ങൾ ഭൂമിയിൽ പ്രവേശിക്കുമ്പോൾ അതീവ ജാഗ്രത പുലർത്തണമെന്നാണ് ജ്യോതിശാസ്ത്രജ്ഞർ നൽകുന്ന മുന്നറിയിപ്പ്.