ഭീകരാക്രമണ പദ്ധതി; ജർമനിയിൽ മൂന്നു പേർ അറസ്റ്റിൽ
ബെർലിൻ: ജർമനിയിൽ ഭീകരാക്രമണത്തിനു പദ്ധതിയിട്ട മൂന്നു പേർ അറസ്റ്റിലായി. ലബനീസ് വംശജരായ 20ഉം 15ഉം പ്രായമുള്ള സഹോദരങ്ങളും 22 വയസുള്ള ടർക്കിഷ്-ജർമൻ വംശജനുമാണ് പിടിയിലായത്. ഇസ്ലാമിക് സ്റ്റേറ്റ് ആശയങ്ങളിൽ ആകൃഷ്ടരായ ഇവരിൽനിന്ന് റൈഫിളും കത്തികളും കണ്ടെടുത്തു. ഭീകരാക്രണത്തിന് ഒരുക്കംകൂട്ടുന്നതിന്റെ തെളിവുകളും ലഭിച്ചതായി പോലീസ് പറഞ്ഞു.