എസ് എഫ് സി യു എ ഇ റീജിയൻ സിൽവർ ജൂബിലി സംയുക്ത സഭായോഗം ഡിസംബർ 15 ഞായർ (നാളെ) റാസൽ ഖൈമ ഇന്ത്യൻ അസോസിയേഷൻ ഹാളിൽ
യു എ ഇ : ശാരോൻ ഫെലോഷിപ് ചർച്ച് യു എ ഇ റീജിയൻ്റെ സംയുക്ത സഭായോഗം 15-12 -2024 ഞായറാഴ്ച (നാളെ) രാവിലെ 09:30 മുതൽ 01:00 വരെ റാസൽ ഖൈമ ഇന്ത്യൻ അസോസിയേഷൻ ഹാളിൽ വെച്ച് നടക്കും.റീജിയൻ പ്രസിഡന്റ് പാസ്റ്റർ ജോൺസൻ ബേബിയുടെ അധ്യക്ഷതയിൽ നടക്കുന്ന യോഗത്തിൽ എസ് എഫ് സി ജനറൽ പ്രസിഡൻ്റ് റവ.ഫിന്നി ജേക്കബ് മുഖ്യ സന്ദേശം നൽകും.ശാരോൻ യു എ ഇ റീജിയൻ ക്വയർ ഗാന ശുശ്രൂഷ നിർവഹിക്കും. റീജിയൻ വൈസ് പ്രസിഡന്റ് പാസ്റ്റർ സാം കോശി, റീജിയൻ സെക്രട്ടറിയും റാസൽ ഖൈമ സെൻ്റർ പാസ്റ്ററുമായ ഗിൽബെർട്ട് ജോർജ്, അബുദാബി സെൻ്റർ പാസ്റ്റർ ഡോ.ഷിബു വർഗീസ്, ദുബായ്-ഷാർജ സെൻ്റർ പാസ്റ്റർ ഡോ.കെ.ബി. ജോർജ്കുട്ടി, റീജിയൻ ട്രഷറർ ബ്രദർ ബിജു തോമസ് തുടങ്ങിയവർ നേതൃത്വം നൽകും. യു എ ഇ യിലെ ഏഴ് എമിറേറ്റുകളിലുള്ള ദൈവദാസന്മാരും ദൈവജനവും പങ്കെടുക്കും.