പുതുവര്‍ഷത്തോട് അനുബന്ധമായി പൊതു അവധി പ്രഖ്യാപിച്ച് യുഎഇ
അബുദാബി: പുതുവര്‍ഷത്തോട് അനുബന്ധമായി പൊതു അവധി പ്രഖ്യാപിച്ച് യുഎഇ. ജനുവരി ഒന്നിന് ആണ് പൊതു അവധി പ്രഖ്യാപിച്ചിരിക്കുന്നത്. രാജ്യത്തെ മാനവ വിഭവ ശേഷി മന്ത്രാലയത്തിന് കീഴിലുള്ള യുഎഇ ഫെഡറല്‍ അതോറിറ്റിയാണ് അവധി അറിയിപ്പ് പുറപ്പെടുവിച്ചത്. രാജ്യത്തെ പൊതുമേഖലയ്ക്കും ഒപ്പം സ്വകാര്യ മേഖലയ്ക്കും പുതുവര്‍ഷ ദിനത്തില്‍ അവധിയായിരിക്കും.അതേസമയം, രാജ്യത്തെ സ്‌കൂളുകള്‍, ക്രിസ്മസ്-പുതുവത്സര അവധിക്കായി അടച്ചിട്ടിരിക്കുകയാണ്.