ടെക്സസിൽ മാളിന്റെ ഗ്ലാസ് തകർത്ത് ട്രെക്ക് ആൾക്കൂട്ടത്തിനിടയിലേക്ക് ഇടിച്ച് കയറി

0

ടെക്സാസ്: മാളിന്റെ ഗ്ലാസ് തകർത്ത് ട്രെക്ക് ആൾക്കൂട്ടത്തിനിടയിലേക്ക് ഇടിച്ച് കയറി. മദ്യപിച്ച് ട്രെക്ക് മാളിനുള്ളിലേക്ക് ഓടിച്ച് കയറ്റിയ യുവാവിനെ പൊലീസ് വെടിവച്ചു വീഴ്ത്തി. ശനിയാഴ്ച രാത്രിയിൽ ടെക്സാസിലെ കിലീനിലെ മാളിലാണ് സംഭവമുണ്ടായത്. ട്രെക്ക് ഓടിച്ചിരുന്ന യുവാവിനെ പാർക്കിംഗിൽ വച്ചാണ് പൊലീസ് വെടിവച്ച് വീഴ്ത്തിയത്.

സംഭവത്തേക്കുറിച്ച് പൊലീസ് വിശദമാക്കുന്നത് ഇങ്ങനെയാണ് ശനിയാഴ്ച വൈകുന്നേരം അഞ്ച് മണിയോടെയാണ് കിലീനിലെ മാളിന്റെ മുൻഭാഗത്തെ ഗ്ലാസ് ഡോർ ഇടിച്ച് തകർത്ത് ട്രെക്ക് മാളിനുള്ളിലേക്ക് എത്തിയത്. ഇടിച്ച് കയറിയതിന് ശേഷവും വാഹനം നിർത്താൻ തയ്യാറാവാതിരുന്ന ട്രെക്ക് ഡ്രൈവർ മാളിനുള്ളിൽ ആളുകൾക്കിടയിലൂടെ ട്രെക്ക് ഓടിച്ചതോടെ വലിയ രീതിയിൽ ആളുകൾ പരിഭ്രാന്തരുമായി. നിരവധിപ്പേർക്ക് സംഭവത്തിൽ പരിക്കേറ്റിട്ടുണ്ട്. പലരും ട്രെക്കിന് മുൻപിൽ നിന്ന് രക്ഷപ്പെടാനുള്ള ശ്രമത്തിനിടയിൽ വീണ് പരിക്കേൽക്കുകയായിരുന്നു.

ദേശീയ പാതയിൽ പൊലീസ് വാഹനം തടഞ്ഞപ്പോൾ നിർത്താതെ ഓടിച്ച് പോയ ട്രെക്കിനെ പൊലീസ് പിന്തുടരുന്നതിനിടയിലാണ് മദ്യപിച്ച് ലക്കുകെട്ട ഡ്രൈവർ ട്രെക്ക് മാളിലേക്ക് ഇടിച്ച് കയറ്റിയത്. 6 വയസ് മുതൽ 75 വയസ് വരെയുള്ളവരാണ് സംഭവത്തിൽ പരിക്കേറ്റവർ. ഇവരുടെ അവസ്ഥയേക്കുറിച്ചും പരിക്കിന്റെ ഗുരുതരാവസ്ഥയേക്കുറിച്ചുമുള്ള വിവരങ്ങൾ ലഭ്യമായിട്ടില്ല. ക്രിസ്തുമസ് ആഘോഷങ്ങളുമായി നിറയെ ആളുകൾ മാളിൽ എത്തിയ സമയത്താണ് മദ്യപിച്ച് ലക്കുകെട്ട യുവാവിന്റെ അക്രമം. സംഭവത്തിൽ ടെക്സാസ് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

You might also like