ജര്‍മ്മനി ക്രിസ്മസ് മാര്‍ക്കറ്റിലെ ആക്രമണം : പരുക്കേറ്റ ഇരുനൂറോളം പേരില്‍ ഏഴ് ഇന്ത്യക്കാരും
ന്യൂഡല്‍ഹി : ജര്‍മനിയിലെ തിരക്കേറിയ ക്രിസ്മസ് മാര്‍ക്കറ്റിലേക്ക് കാര്‍ ഇടിച്ചുകയറ്റിയുണ്ടക്കിയ അപകടത്തില്‍ പരുക്കേറ്റവരില്‍ ഏഴ് ഇന്ത്യക്കാരും. ഇവരില്‍ മൂന്നു പേരെ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തതായും ഇന്ത്യന്‍ എംബസി വൃത്തങ്ങള്‍ അറിയിച്ചു. പരുക്കേറ്റവര്‍ക്ക് ബെര്‍ലിനിലെ മാഗ്‌ഡെബര്‍ഗിലുള്ള ഇന്ത്യന്‍ എംബസി എല്ലാ സഹായവും ചെയ്തുവരികയാണെന്ന് അധികൃതര്‍ അറിയിച്ചു.
ബെര്‍ലിനില്‍നിന്ന് 130 കിലോമീറ്റര്‍ അകലെയുള്ള മാഗ്‌ഡെബര്‍ഗില്‍ വെള്ളിയാഴ്ച പ്രാദേശിക സമയം രാത്രി ഏഴു മണിയോടെ നടന്ന സംഭവത്തില്‍ ഒന്‍പതു വയസുകാരന്‍ ഉള്‍പ്പെടെ അഞ്ച് പേരാണ് മരിച്ചത്. രണ്ടുപേര്‍ സംഭവസ്ഥലത്തു തന്നെ മരിച്ചിരുന്നു. സംഭവത്തെ വിദേശകാര്യ മന്ത്രാലയം അപലപിച്ചു. അപകടത്തില്‍ ആകെ പരുക്കേറ്റ ഇരുനൂറോളം പേരില്‍ 41 പേരുടെ നില ഗുരുതരമാണ്.