പെന്തക്കോസ്ത് മിഷന്‍ ദോഹ-ഖത്തര്‍ കണ്‍വന്‍ഷന്‍ ജനുവരി ഇന്ന് മുതല്‍
ദോഹ:മധ്യപൂര്‍വ്വ ദേശത്തെ രണ്ടാമത്തെ ആത്മീയ സംഗമമായി ദി പെന്തക്കോസ്ത് മിഷന്‍ സഭയുടെ ദോഹ-ഖത്തര്‍ കണ്‍വന്‍ഷന്‍ 2025 ജനുവരി 21 മുതല്‍ 24 വരെ ദോഹ ഐ ഡി സി സി ടെന്റില്‍ വെച്ച് നടക്കും. ദിവസവും വൈകിട്ട് 6ന് സുവിശേഷ യോദവും ഗാനശുശ്രൂഷയും നടക്കും.സഊയുടെ പ്രധാന ശുശ്രൂഷകര്‍ പ്രസംഗിക്കും. മിഷന്‍ പ്രവര്‍ത്തകര്‍ വിവിധ പ്രാദേശിക ഭാഷകളില്‍ ഗാനങ്ങള്‍ ആലപിക്കും.
ബുധന്‍,വ്യാവം രാവിലെ 7ന് ബൈബിള്‍ ക്ലാസ്,10 ന് പൊതുയോഗം, ബുധന്‍ ഉച്ചയ്ക്ക് 3 മുതല്‍ 5 വരെ കാത്തിരിപ്പ് യോഗം,വ്യാഴാഴ്ച ഉച്ചയ്ക്ക് 3 മുതല്‍ 5 വരെ യുവജന സമ്മേളനം,സമാപന ദിവസമായ വെള്ളി രാവിലെ 9ന് പൊതുയോഗം എന്നിവ നടക്കും.
ദീര്‍ഘ വര്‍ഷങ്ങള്‍ക്ക് ശേഷം തുടര്‍ച്ചയായി രണ്ടാം പ്രാവിശ്യമാണ് മധ്യപൂര്‍വ്വ ദേശമായ ദോഹയില്‍ സഭയുടെ സുവിശ്ഷയോഗം നടത്തുന്നത്.
കേരളമുള്‍പ്പെടെ ഇന്ത്യയുടെ വിവിധയിടങ്ങളില്‍ നിന്നും കണ്‍വന്‍ഷനുകളില്‍ സംബന്ധിക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.