ഇസ്രയേലിലെ ഊര്‍ജ നിലയം ലക്ഷ്യമാക്കി ഹൂതികളുടെ മിസൈല്‍ ആക്രമണം; കനത്ത തിരിച്ചടി നല്‍കുമെന്ന് ഐഡിഎഫ്

0

ടെല്‍ അവീവ്: യെമനിലെ തീവ്ര ഇസ്ലാമിക ഗ്രൂപ്പായ ഹൂതികള്‍ ഇസ്രയേലിലെ ഊര്‍ജ നിലയം ലക്ഷ്യമാക്കി മിസൈല്‍ ആക്രമണം നടത്തി. തെക്കന്‍ ഹൈഫയിലെ ഒറോത് റാബിന്‍ പവര്‍ സ്റ്റേഷന് നേരെ ഹൈപ്പര്‍സോണിക് ബാലിസ്റ്റിക് മിസൈലാണ് തൊടുത്തു വിട്ടത്.

ഇസ്രയേല്‍ പ്രതിരോധ സംവിധാനങ്ങളായ അയണ്‍ഡോമിനെ നിഷ്ഫലമാക്കി മിസൈല്‍ ലക്ഷ്യത്തിലെത്തിയെന്നും ഹൂതി സൈനിക വക്താവ് യഹിയ സാരി അവകാശപ്പെട്ടു. ഗാസക്കെതിരായ ആക്രമണവും ഉപരോധവും അവസാനിപ്പിക്കും വരെ ഇസ്രായേലിനെതിരായ ആക്രമണം തുടരുമെന്നും യഹിയ സാരി പറഞ്ഞു.

എന്നാല്‍, തങ്ങളുടെ വ്യോമാതിര്‍ത്തിയില്‍ പ്രവേശിക്കും മുമ്പ് യമനില്‍ നിന്നുള്ള മിസൈലിനെ വ്യോമ പ്രതിരോധ സംവിധാനം തകര്‍ത്തതായി ഇസ്രയേല്‍ സൈന്യം വ്യക്തമാക്കി. ഹൂതികളുടെ പ്രകോപനങ്ങള്‍ക്ക് അതേ നാണയത്തില്‍ തിരിച്ചടി നല്‍കുമെന്ന് ഇസ്രയേല്‍ സൈനിക വ്യക്താവ് അറിയിച്ചു

You might also like