കാലിഫോര്‍ണിയയിലെ ലോസ് ആഞ്ജലിസിനെ പിടിച്ചുകുലുക്കി കാട്ടുതീ

0

ലോസ് ആഞ്ജലിസ്: കാലിഫോര്‍ണിയയിലെ ലോസ് ആഞ്ജലിസിനെ പിടിച്ചുകുലുക്കി കാട്ടുതീ. സംഭവത്തെ തുടര്‍ന്ന് മുപ്പതിനായിരത്തോളം പേര്‍ പ്രദേശത്ത് നിന്ന് വീടൊഴിഞ്ഞുപോയി. കാട്ടുതീ വ്യാപകമായതിനെ തുടര്‍ന്ന് കാലിഫോര്‍ണിയ ഗവര്‍ണര്‍ ഗാവിന്‍ ന്യൂസം അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. മൂന്നിടങ്ങളിലായാണ് നിലവില്‍ കാട്ടുതീ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

സാന്റാ മോണിക്കയ്ക്കും മാലിബുവിനും നടുവിലായി സ്ഥിതി ചെയ്യുന്ന പസഫിക് പാലിസേഡ്സിലാണ് കനത്ത നാശനഷ്ടം റിപ്പോര്‍ട്ട് ചെയ്തത്. പ്രദേശത്തെ നിരവധി കെട്ടിടങ്ങള്‍ നശിച്ചതിനൊപ്പം 3,000 ഏക്കറോളം ഭൂമി കത്തിനശിക്കുകയും ചെയ്തു.

നിരവധി ചലച്ചിത്രതാരങ്ങളുടെ വീട് സ്ഥിതി ചെയ്യുന്ന മേഖല കൂടിയാണിത്. രക്ഷപ്പെട്ടവരുടെ കാറുകളെ കൊണ്ട് റോഡുകള്‍ നിറഞ്ഞിരിക്കുന്ന സ്ഥിതിയാണ്. ചിലര്‍ വാഹനം റോഡില്‍ ഉപേക്ഷിച്ചു. പിന്നീട് ബുള്‍ഡോസര്‍ ഉപയോഗിച്ചാണ് ഈ വാഹനങ്ങള്‍ റോഡില്‍ നിന്ന് നീക്കം ചെയ്തത്.

You might also like