വടക്കന്‍ ചൈനയില്‍ HMPV ബാധിക്കുന്നവരുടെ എണ്ണം കുറയുന്നുവെന്ന് റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി: ആഗോളതലത്തില്‍ ആശങ്കകള്‍ വര്‍ദ്ധിക്കുന്നതിനിടെ ചൈനയിലെ എച്ച്
എംപിവി (ഹ്യൂമന്‍ മെറ്റാപ്‌ന്യൂമോവൈറസ്) ബാധിച്ചവരുടെ എണ്ണം കുറയുന്നതായി വ്യക്തമാക്കി ചൈന.
”നിലവില്‍, വടക്കന്‍ പ്രവിശ്യകളില്‍ പോസിറ്റീവ് കേസുകളുടെ നിരക്ക് കുറയുന്നു. 14 വയസും അതില്‍ താഴെയുമുള്ള രോഗികളില്‍ വൈറസ് പടരുന്നതിന്റെ നിരക്ക് കുറയാന്‍ തുടങ്ങിയിട്ടുണ്ടെന്ന് ചൈനീസ് സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷനിലെ ഗവേഷകയായ വാങ് ലിപിംഗ് വ്യക്തമാക്കി. എച്ചഎംപിവി ഒരു പുതിയ വൈറസല്ലെന്നും കുറഞ്ഞത് നിരവധി പതിറ്റാണ്ടുകളായി മനുഷ്യരില്‍ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, രാജ്യത്തുടനീളമുള്ള പനി ക്ലിനിക്കുകളിലും അത്യാഹിത വിഭാഗങ്ങളിലും രോഗികളുടെ എണ്ണം കൂടുന്നുണ്ടെന്നും എങ്കിലും കഴിഞ്ഞ വര്‍ഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് കുറവാണെന്നും ചൈനയിലെ ആരോഗ്യ കമ്മീഷന്റെ മെഡിക്കല്‍ എമര്‍ജന്‍സി റെസ്പോണ്‍സ് വകുപ്പിന്റെ ഡെപ്യൂട്ടി ഡയറക്ടര്‍.