നയതന്ത്ര പ്രതിനിധികളെ ലക്ഷ്യമിട്ട ‘നിഗൂഢ രോ​ഗം’, ഉറവിടമറിയാതെ വലഞ്ഞ് അമേരിക്ക

0

ര്‍ഷം 2016 ക്യൂബയിലെ ഹവാനയില്‍ സ്ഥിതി ചെയ്യുന്ന അമേരിക്കന്‍ എംബസിയില്‍ ജോലി ചെയ്തു കൊണ്ടിരുന്ന ഉദ്യോഗസ്ഥരില്‍ ചിലരെ പൊടുന്നനെ കടുത്ത തലവേദന ബാധിക്കുന്നു. പിന്നീട് അത് ബോധക്കേടിലേക്കും തലകറക്കത്തിലേക്കും ഓര്‍മക്കുറവിലേക്കുമൊക്കെ വഴി വെക്കുന്നു. അത് പിന്നെ ലോകത്ത് പലയിടങ്ങളിലുള്ള അമേരിക്കന്‍ ഇന്റലിജന്‍സ് ഉദ്യോഗസ്ഥരെയും നയതന്ത്ര ഉദ്യോഗസ്ഥരെയും മാത്രം ബാധിക്കുന്ന ദുരൂഹ രോഗമായി പരിണമിക്കുന്നു. ചൈന, റഷ്യ, ഓസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങളിലും പിന്നീട് രോഗം റിപ്പോര്‍ട്ട് ചെയ്യുന്നു. അത് വരെ തീര്‍ത്തും സാധാരണമെന്നു കരുതിയിരുന്ന രോഗ ലക്ഷണങ്ങള്‍ നയതന്ത്രജ്ഞര്‍ക്ക് പുറമേ രഹസ്യാന്വേഷണ ഉദ്യോഗസ്ഥര്‍ക്കും കണ്ടു തുടങ്ങിയതോടെയാണ് രോഗം ഒരു ബയോ വെപ്പണ്‍ ആണോ എന്ന നിലയിലേക്കുള്ള സംശയങ്ങള്‍ക്ക് വഴി തെളിയുന്നത്. ഹവാന സിന്‍ഡ്രോം, ഈ നിഗൂഢ രോഗത്തിന് നല്‍കിയ പേര്.

അമേരിക്കന്‍ ഉദ്യോഗസ്ഥരെ മാത്രം പിടികൂടിയ ഈ അപൂര്‍വ രോഗത്തിന്റെ ഉറവിടം അറിയാന്‍ ആരോഗ്യ സംഘടനകളും മാധ്യമ സ്ഥാപനങ്ങളും ഉള്‍പ്പെടെ നിരവധി ഏജന്‍സികള്‍ മുന്നോട്ട് വന്നു. രോഗം കണ്ട് പിടിക്കേണ്ടത് രാജ്യ സുരക്ഷയ്ക്ക് കൂടി അനിവാര്യമായിരുന്നു. പക്ഷേ ഒരാള്‍ക്ക് പോലും രോഗത്തിന്റെ ഉറവിടം എന്തെന്ന് കണ്ടെത്താനായില്ല. പക്ഷേ വിഷ രാസ വസ്തുക്കളോ പകര്‍ച്ച വ്യാധികള്‍ക്ക് കാരണമായ അണുക്കളോ അല്ല രോഗത്തിന് കാരണമെന്ന നിഗമനത്തില്‍ അവര്‍ എത്തിചേര്‍ന്നു. അഞ്ജാതമായ സോണിക് ഉപകരണത്തെ കേന്ദ്രീകരിച്ചായിരുന്നു ആദ്യം അന്വേഷണം നടന്നത്. രോഗബാധയെ തുടര്‍ന്ന് അന്ന് ഉദ്യോഗസ്ഥരുടെ കൊഴിഞ്ഞ് പോക്ക് ഉണ്ടാവുകയും ഉദ്യോഗസ്ഥരുടെ യാത്രകള്‍ക്ക് അമേരിക്ക നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയും ചെയ്തു.

You might also like