വിക്ഷേപിച്ച് എട്ട് മിനുട്ടുകള്‍ക്കുള്ളില്‍ മസ്‌കിന്റെ സ്റ്റാര്‍ ഷിപ്പ് പൊട്ടിത്തെറിച്ചു; വിമാനങ്ങള്‍ പലതും വഴി തിരിച്ചു വിട്ടു
വാഷിങ്ടണ്‍: വിക്ഷേപണത്തിന് തൊട്ടു പിന്നാലെ ഇലോണ്‍ മസ്‌കിന്റെ സ്റ്റാര്‍ഷിപ്പ് പ്രോട്ടോ ടൈപ്പ് പൊട്ടിത്തകര്‍ന്നു. ഇന്നലെ ടെക്സാസില്‍ നിന്ന് വിക്ഷേപിച്ച് എട്ട് മിനിറ്റുകള്‍ക്കുള്ളിലാണ് സംഭവം. സ്റ്റാര്‍ ഷിപ്പിന്റെ അവശിഷ്ടങ്ങള്‍ പതിച്ചുണ്ടാവുന്ന അപകടമൊഴിവാക്കാന്‍ മെക്സിക്കന്‍ കടലിന് മുകളില്‍കൂടെ പോകേണ്ട ഏതാനും വിമാനങ്ങള്‍ വഴി തിരിച്ചു വിട്ടു.
വ്യാഴാഴ്ച വൈകുന്നേരം 5.38 നായിരുന്നു സൗത്ത് ടെക്സസിലെ വിക്ഷേപണ കേന്ദ്രത്തില്‍ നിന്ന് പരീക്ഷണ സാറ്റലൈറ്റിനേയും വഹിച്ചു കൊണ്ടുള്ള സ്റ്റാര്‍ ഷിപ്പിന്റെ വിക്ഷേപണം. പറന്നുയര്‍ന്ന് എട്ട് മിനുട്ടുകള്‍ക്ക് ശേഷം സ്പേസ് എക്സ് മിഷന്‍ കണ്‍ട്രോളിന് സ്റ്റാര്‍ ഷിപ്പുമായുള്ള ബന്ധം നഷ്ടമായി. സ്റ്റാര്‍ ഷിപ്പിന്റെ സൂപ്പര്‍ ഹെവി ബൂസ്റ്ററില്‍ നിന്ന് വിട്ടുമാറിയ അപ്പര്‍ സ്റ്റേജ് പൊട്ടിത്തെറിക്കുകയായിരുന്നു. ബൂസ്റ്റര്‍ ലോഞ്ചിങ് പാഡിലേക്ക് എത്തി. ഹെയ്തിയുടെ തലസ്ഥാനമായ പോര്‍ട്ട്-ഓ-പ്രിന്‍സിനു മുകളില്‍ ഓറഞ്ച് നിറത്തിലുള്ള പ്രകാശ ഗോളങ്ങള്‍ ആകാശത്ത് പരന്നു കിടക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തു വന്നിട്ടുണ്ട്.
തങ്ങള്‍ക്ക് സ്റ്റാര്‍ ഷിപ്പുമായുള്ള എല്ലാ ആശയ വിനിമയവും നഷ്ടമായെന്നും അപ്പര്‍ സ്റ്റേജ് ഘട്ടത്തില്‍ അപാകതകളുണ്ടെന്നാണ് അത് വ്യക്തമാക്കുന്നതെന്നും സ്പേസ് എക്സ് കമ്മ്യൂണിക്കേഷന്‍സ് മാനേജര്‍ ഡാന്‍ ഹൂത്ത് പറഞ്ഞു