ഐ.പി.സി കലയപുരം സെന്റർ കൺവൻഷൻ ജനുവരി 22 മുതൽ
കലയപുരം : ഐ.പി.സി കലയപുരം സെന്ററിന്റെയും ഹെബ്രോൻ തിയോളജിക്കൽ കോളേജിന്റെയും ആഭിമുഖ്യത്തിൽ 28 – മത് സെന്റർ കൺവൻഷൻ ജനുവരി 22 ബുധനാഴ്ച മുതൽ 26 ഞായറാഴ്ച വരെ കലയപുരം ഹെബ്രോൻ ഗ്രൗണ്ടിൽ നടക്കും.
സെന്റർ പാസ്റ്റർ ജി ജോസഫ്കുട്ടി കൺവൻഷൻ ഉദ്ഘാടനം ചെയ്യും. പാസ്റ്റർമാരായ തോമസ് എം. കിടങ്ങാലിൽ, അനീഷ് കാവാലം, അനിൽ കൊടിത്തോട്ടം, അനീഷ് ചെങ്ങന്നൂർ, സണ്ണി ഫിലിപ്പ്, ജോ തോമസ് (ബാംഗ്ലൂർ), ബെഞ്ചമിൻ വർഗീസ് എന്നിവർ ദൈവവചനത്തിൽ നിന്നും പ്രസംഗിക്കും. ഹീലിംഗ് മെലഡീസും സെന്റർ ക്വയറും ചേർന്ന് ഗാനശുശ്രൂഷകൾക്ക് നേതൃത്വം നൽകും. ഞായറാഴ്ച കർതൃമേശയോടും സംയുക്ത ആരാധനയോടും കൂടെ കൺവൻഷൻ സമാപിക്കും.