നീറ്റ് പരീക്ഷ ഇത്തവണയും ഒഎംആര്‍ രീതിയില്‍ തന്നെ; ഒരു ദിവസം ഒറ്റ ഷിഫ്റ്റില്‍ പരീക്ഷ

0

ന്യൂഡല്‍ഹി: മെഡിക്കല്‍ പ്രവേശനത്തിനുള്ള നീറ്റ് യുജി പരീക്ഷ ഈ വര്‍ഷവും ഒഎംആര്‍ രീതിയില്‍ തന്നെ നടത്തും. പരീക്ഷ ഒഎംആര്‍ രീതിയില്‍ ഒരു ദിവസം ഒറ്റ ഷിഫ്റ്റ് ആയി നടത്തുമെന്ന് ദേശീയ പരീക്ഷ ഏജന്‍സി വ്യക്തമാക്കി. ദേശീയ മെഡിക്കല്‍ കമ്മീഷന്റെ നിര്‍ദേശ പ്രകാരമാണ് തീരുമാനം. കഴിഞ്ഞ വര്‍ഷത്തെ പരീക്ഷയെ സംബന്ധിച്ച് വ്യാപക ക്രമക്കേട് ഉയര്‍ന്ന സാഹചര്യത്തില്‍ ഇക്കുറി പരീക്ഷാ രീതിയില്‍ മാറ്റം വരുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. പരീക്ഷ നടത്തിപ്പ് സുതാര്യമാക്കാന്‍ നിര്‍ദേശങ്ങള്‍ സമര്‍പ്പിച്ച ഡോ. കെ രാധാകൃഷ്ണന്‍ കമ്മിറ്റിയും ഓണ്‍ലൈനില്‍ പരീക്ഷ നടത്താനുള്ള ശുപാര്‍ശ നല്‍കിയിരുന്നു

You might also like