മസ്‌കത്തിലും പരിസരങ്ങളിലും നേരിയ ഭൂചലനം

0

മസ്‌കത്ത് : മസ്‌കത്തിലും പരിസരങ്ങളിലും നേരിയ ഭൂചലനം അുനുഭവപ്പെട്ടു. റൂവി, ദാര്‍സൈത്ത്, ഹമരിയ തുടങ്ങിയ പ്രദേശങ്ങളില്‍ ഭൂചലനം ഉണ്ടായതായി പ്രദേശവാസികള്‍ പറഞ്ഞു.

സുല്‍ത്താന്‍ ഖാബൂസ് സര്‍വകലാശാലയിലെ ഭൂകമ്പ നിരീക്ഷണ കേന്ദ്രവും ഇക്കാര്യം സ്ഥിരീകരിച്ചു. ഞായറാഴ്ച ഉച്ചക്ക് പ്രാദേശിക സമയം 2.43ന് ആണ് ഭൂചലനം ഉണ്ടായത്. റിക്ടര്‍ സ്‌കെയിലില്‍ 2.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം മൂന്ന് കിലോമീറ്റര്‍ ആഴത്തിലാണ് ഉണ്ടായത്.

You might also like