എവറസ്റ്റ് കീഴടക്കണമെങ്കിൽ ഇനി ചിലവേറും; പെർമിറ്റ് തുക കുത്തനെ ഉയർത്തി നേപ്പാൾ

0

കാഠ്മണ്ഡു: ഒരു ദശാബ്ദത്തിനിടെ ആദ്യമായി എവറസ്റ്റ് കൊടുമുടി കയറാനുള്ള പെർമിറ്റ് തുക വർധിപ്പിച്ച് നേപ്പാൾ. 2025 സെപ്റ്റംബർ മുതൽ 36 ശതമാനം അധിക ഫീസ് പ്രാബല്യത്തിൽ വരും. ഈ വർധനവ് നേപ്പാളിന്റെ പ്രതിസന്ധിയിലായ സമ്പദ്‌ വ്യവസ്ഥയെ പോസിറ്റീവായ രീതിയിൽ സഹായിക്കുമെന്നാണ് പ്രതീക്ഷ.
വിദേശത്ത് നിന്ന് വരുന്ന പർവതാരോഹകരുടെ പെർമിറ്റ് ഫീസാണ് രാജ്യത്തെ പ്രധാന വരുമാനങ്ങളിലൊന്ന്. എവറസ്റ്റ് കൊടുമുടിയുടെ 8,849 മീറ്റർ ഉയരം താണ്ടണമെങ്കിൽ 11,000 ഡോളർ നൽകണം. ഇത് 15,000 ഡോളറായി ഉയർത്താനാണ് തീരുമാനമെന്ന് നേപ്പാൾ ടൂറിസം വകുപ്പ് ഡയറക്ടർ ജനറൽ നാരായൺ പ്രസാദ് റെജ്മി അറിയിച്ചു.

സെപ്റ്റംബർ – നവംബർ സീസണിൽ ഈടാക്കിയിരുന്നത് 5,500 ഡോളറാണ്. ഇത് 7,500 ഡോളറായി ഉയർത്തുമെന്നാണ് വിവരം. ഒരു ദശാബ്ദത്തോളമായി നേപ്പാൾ പെർമിറ്റ് ഫീസ് വർദ്ധിപ്പിച്ചിട്ടില്ലാത്തതിനാൽ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പർവതം കീഴടക്കാൻ ആഗ്രഹിക്കുന്ന സാഹസികർക്ക് ഇത് തീർച്ചയായും ചിലവേറിയ ശ്രമമായിരിക്കും. എവറസ്റ്റ് കയറുന്നതിന് പ്രതിവർഷം ഏകദേശം 300 പെർമിറ്റുകൾ നൽകാറുണ്ട്

You might also like