മഹാരാഷ്ട്രയിൽ ആയുധ നിർമാണശാലയിൽ സ്ഫോടനം; എട്ട് പേര്‍ക്ക് ദാരുണാന്ത്യം

0

മുംബൈ: മഹാരാഷ്ട്രയിലെ ബന്ദാര ജില്ലയിൽ ആയുധനിര്‍മാണശാലയിലുണ്ടായ സ്ഫോടനത്തിൽ എട്ട് പേര്‍ക്ക് ദാരുണാന്ത്യം. ഏഴുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. പൊട്ടിത്തെറിയിൽ ഫാക്ടറിയുടെ മേൽക്കൂര തകർന്നു. നിർഭാഗ്യകരമായ സംഭവമാണെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി പ്രതികരിച്ചു. കേന്ദ്രമന്ത്രി രാജ്‌നാഥ് സിംഗ് സ്‌ഫോടനത്തിൽ ദുഃഖം രേഖപ്പെടുത്തി. മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യത. സ്ഫോടനത്തിൻ്റെ പ്രകമ്പനം അഞ്ച് കിലോമീറ്റർ അകലെ വരെ അനുഭവപ്പെട്ടു. ഫാക്ടറിയിൽ നിന്ന് കനത്ത പുക ഉയരുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

You might also like