യാത്രയയപ്പ് ആഘോഷിച്ചില്ല, പകരം നൂറ് വീടുകളില്‍ ഭക്ഷ്യക്കിറ്റുകള്‍ എത്തിച്ചു; മാതൃകയായി 10-ാം ക്ലാസ് വിദ്യാര്‍ത്ഥികള്‍
മലപ്പുറം: കോവിഡ് കാലത്ത് മാതൃകയായി തിരുവാലി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥികള്‍. യാത്രയയപ്പ് ആഘോഷങ്ങള്‍ ഒഴിവാക്കി, പകരം നൂറ് കുടുംബങ്ങള്‍ക്ക് ഭക്ഷ്യക്കിറ്റുകള്‍ എത്തിച്ചു നല്‍കിയാണ് വിദ്യാര്‍ത്ഥികള്‍ മാതൃകയായത്.
യാത്രയയപ്പ് ആഘോഷത്തിനായി മാറ്റിവെച്ചിരുന്ന പണം കോവിഡ് കാലത്ത് കാരുണ്യപ്രവര്‍ത്തനത്തിന് ഉപയോഗിച്ചാണ് പത്താം ക്ലാസ് വിദ്യാര്‍ത്ഥികള്‍ കോവിഡ് പോരാട്ടത്തില്‍ പങ്കാളികളായത്. ഇതിന്റെ ചിത്രങ്ങള്‍ സമൂഹ മാദ്ധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്.
പലചരക്ക് സാധനങ്ങളും പച്ചക്കറികളും കിറ്റിലുണ്ട്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയ സാഹചര്യത്തില്‍ വിദ്യാര്‍ത്ഥികളുടെ കിറ്റ് വിതരണം വലിയ ചര്‍ച്ചയായിരിക്കുകയാണ്. വിദ്യാര്‍ത്ഥികളുടെ നല്ല മനസിനെ പ്രശംസിച്ച് നിരവധിയാളുകളാണ് രംഗത്തെത്തിയിരിക്കുന്നത്.