ഐ.പി സി കട്ടപ്പന സെൻ്റർ 37-ാംമത് വാർഷിക കൺവെൻഷൻ 12 മുതൽ 16 വരെ
കട്ടപ്പന ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭ കട്ടപ്പന സെൻ്റെറിൻ്റെ 37 മത് വാർഷിക കൺവെൻഷൻ 2025 ഫെബ്രുവരി 12 ബുധൻ മുതൽ 16 ഞായർ വരെ കട്ടപ്പന സി.എസ്.ഐ ഗാർഡൻ ഓഡിറ്റോറിയത്തിൽ വച്ച് നടക്കും.ഐ.പി.സി കട്ടപ്പന സെൻറർ മിനിസ്റ്റർ പാസ്റ്റർ എം.റ്റി തോമസ് ഉദ്ഘാടനം ചെയ്യുന്ന യോഗത്തിൽ പ്രസിദ്ധ വചന പ്രഭാഷകരായ *പാസ്റ്റർ സജു ചാത്തന്നൂർ, പാസ്റ്റർ ലാസർ വി മാത്യു ചെങ്ങന്നൂർ.**റവ. തോമസ് അബുക്കയത്ത് യു.എസ്.എ, പാസ്റ്റർ തോമസ് ഫിലിപ്പ് വെണ്മണി, സിസ്റ്റർ ജയ്മോള്‍ രാജു, ബ്രദർ. ഫിന്നി പി.മാത്യു* എന്നിവർ വചനം ശുശ്രൂഷിക്കും. *ഹീലിംഗ് മെലഡീസ് നിരണം* ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നൽകും. വിവിധ സെക്ഷനിലുകളിലായി റിവൈവൽ മീറ്റിംഗ്, ധ്യാനയോഗം, പവ്വർ കോൺഫറൻസ്, വുമൺസ് ഫെലോഷിപ്പ്, സ്നാന ശുശ്രൂഷ, സൺഡേസ്കൂൾ, പി.വൈ.പി.എ സംയുക്ത സമ്മേളനം, കത്തൃമേശയോടുകൂടി സംയുക്ത ആരാധന ഉണ്ടായിരിക്കും. ഞായറാഴ്ച രാത്രി 00.06 മുതൽ 00.09 വരെ സമാപന സമ്മേളനം ആയിരിക്കും.