ഗൂഗിളിന്റെ വ്യാജ ലിസ്റ്റിംഗിലൂടെ യുവതിക്ക് നഷ്ടമായത് 93,600 രൂപ
ദില്ലി : ഗൂഗിളിന്റെ വ്യാജ ലിസ്റ്റിംഗിലൂടെ യുവതിക്ക് നഷ്ടമായത് 93,600 രൂപ. ഇൻസ്റ്റഗ്രാമിലൂടെ യുവതി തന്നെയാണ് ഇക്കാര്യം പുറം ലോകത്തെ അറിയിച്ചിരിക്കുന്നത്. വ്യാജ ഗൂഗിൾ ലിസ്റ്റിംഗ് കണ്ട് ഒരു പ്രശസ്തമായ ഹോട്ടലിൽ മുറി ബുക്ക് ചെയ്ത യുവതിക്കാണ് പണം നഷ്ടമായിരിക്കുന്നത്. ശ്രേയ മിത്ര എന്ന യുവതി പുരിയിലേക്കുള്ള യാത്രയ്ക്ക് തയ്യാറെടുക്കുന്നതിനിടെ മേഫെയർ ഹെറിറ്റേജ് എന്ന ഹോട്ടൽ ബുക്ക് ചെയ്യവെയാണ് അമളി പറ്റിയത്. മേഫെയർ ഹെറിറ്റേജ് പുരി എന്ന് ഗൂഗിളിൽ സെർച്ച് ചെയ്തപ്പോൾ വന്നറിസൾട്ടിൽ ആദ്യം കണ്ട നമ്പറിൽ വിളിച്ചു. അങ്ങേത്തലയ്ക്കൽ ഫോൺ എടുത്തയാൾ ഹോട്ടൽ മുറിയുടെ ദൃശ്യങ്ങളും വിശദാംശങ്ങളും അയക്കുകയായിരുന്നു. അങ്ങനെ ആ ഹോട്ടലിൽ മുറിയെടുക്കാൻ തീരുമാനിച്ച യുവതിയോട് ബുക്കിംഗ് പ്രക്രിയ പൂർത്തിയാക്കാൻ അവർ ആവശ്യപ്പെട്ടുവെന്നും യുവതി വീഡിയോയിലൂടെ പറയുന്നു.