ഫെബ്രുവരി 8 മുതൽ 10 വരെ പ്രിയങ്ക ഗാന്ധി എംപി വയനാട്ടിലേക്ക്
കൽപറ്റ : ഫെബ്രുവരി 8 മുതൽ 10 വരെ പ്രിയങ്ക ഗാന്ധി എംപി വയനാട്ടിലെത്തും. നിയോജകമണ്ഡലം അടിസ്ഥാനപ്പെടുത്തി നടക്കുന്ന ബൂത്ത് നേതാക്കന്മാരുടെ സംഗമങ്ങളിൽ പ്രിയങ്ക പങ്കെടുക്കും. നിയോജകമണ്ഡലങ്ങളിലെ ബൂത്ത്, മണ്ഡലം, നിയോജകമണ്ഡലം തലത്തിലുള്ള തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻമാർ, കൺവീനർമാർ, ഖജാൻജിമാരും ജില്ലാ നേതാക്കന്മാരും പങ്കെടുക്കുന്ന വിപുലമായ സംഗമങ്ങളിൽ പ്രിയങ്ക പങ്കെടുക്കും.
എട്ടാം തീയതി രാവിലെ 9.30ന് മാനന്തവാടിയിൽ നാലാം മൈൽ എ.എച്ച് ഓഡിറ്റോറിയത്തിലും, 12 മണിക്ക് സുൽത്താൻ ബത്തേരിയിൽ എടത്തറ ഓഡിറ്റോറിയത്തിലും 2 മണിക്ക് കൽപറ്റയിൽ ചന്ദ്രഗിരി ഓഡിറ്റോറിയത്തിലുമായിരിക്കും സംഗമങ്ങൾ. ഉരുൾപൊട്ടൽ ദുരന്ത ബാധിതരുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ, വന്യജീവി ആക്രമണം എന്നീ വിഷയങ്ങളിൽ പ്രിയങ്ക സ്വീകരിക്കുന്ന നിലപാടുകൾ സന്ദർശന വേളയിൽ നിർണായകമാകും