ശരീരഭാരം നിയന്ത്രിക്കാം ഒപ്പം വിശപ്പും ശമിക്കും, ഈ സാലഡ് ശീലമാക്കൂ

0

ഭക്ഷണം  വെറുതെ കഴിക്കുന്നതിലല്ല, അത് ആരോഗ്യപ്രദവും രുചികരവുമായിരിക്കണം എന്നതിലാണ് കാര്യം. അതിനായി ഭക്ഷണക്രമത്തിൽ സാലഡ് കൂടി ഉൾപ്പെടുത്തി നോക്കൂ. സാലഡ് എന്നു പറയുമ്പോൾ  വെള്ളരി എന്തായാലും ഒഴിവാക്കിക്കൂട. ഒപ്പം സവാളയും, നല്ല കട്ട തൈരും ഉണ്ടെങ്കിൽ വയറും മനസ്സും നിറയും. ആരോഗ്യത്തോടൊപ്പം ശരീരത്തിനെ തണുപ്പിക്കാനും ഈ സാലഡ് സഹായിക്കും. മേഘ തൻ്റെ ഇൻസ്റ്റഗ്രാം പേജിലൂടെയാണ് ഈ സാലഡ് റെസിപ്പി പരിചയപ്പെടുത്തി തരുന്നത്.

ചേരുവകൾ

  • വെള്ളരി
  • സവാള
  • തൈര്
  • മല്ലിയില
  • കുരുമുളകുപൊടി
  • ഉപ്പ്
  • എണ്ണ
  • മല്ലിയില
  • കറിവേപ്പില
  • കടുക്

    തയ്യാറാക്കുന്ന വിധം

    • ഒരു വെള്ളരി കട്ടികുറച്ച് വട്ടത്തിൽ അരിഞ്ഞെടുക്കാം.
    • ഒപ്പം ഇടത്തരം വലിപ്പമുള്ള സവാള ചെറുതായി അരിഞ്ഞതു ചേർക്കാം.
    • ഇതിലേയ്ക്ക് രണ്ട് ടേബിൾസ്പൂൺ കട്ടിയുള്ള തൈര്, ആവശ്യത്തിന് ഉപ്പ്, കാൽ ടീസ്പൂൺ കുരുമുളകുപൊടി, കുറച്ച്  മല്ലിയില എന്നിവ ചേർത്തിളക്കാം.
    • ഒരു പാൻ അടുപ്പിൽ വെച്ച് വളരെ കുറച്ച് എണ്ണ ചേർത്ത് ചൂടാക്കി കുറച്ച് കടുക് പൊട്ടിക്കാം.
    • അൽപ്പം കറിവേപ്പിലയും ചേർത്ത് വറുത്ത് സാലഡിലേയ്ക്കു ചേർത്തിളക്കാം. ഇനി കഴിച്ചു നോക്കൂ
You might also like