അജപാലകരിലെ സ്വർണനാവുകാരൻ… ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്റ്റം മാർത്തോമാ വലിയ മെത്രാപ്പോലീത്ത അന്തരിച്ചു.
തിരുവല്ല: മാർത്തോമ്മാ സഭാ വലിയ മെത്രാപ്പൊലീത്ത പത്മഭൂഷണ്‍ ഡോ. ഫീലിപ്പോസ് മാർ ക്രിസോസ്റ്റംമാർത്തോമ്മാ വലിയ മെത്രാപ്പൊലീത്ത (103) കാലം ചെയ്തു. കുമ്പനാട് ഫെലോഷിപ് ആശുപത്രിയിൽ പുലർച്ചെ1.15നായിരുന്നു അന്ത്യം. ഭൗതിക ശരീരം അൽപ സമയത്തിനകം തിരുവല്ല അലക്സാണ്ടർ മാർത്തോമ്മാസ്മാരക ഹാളിലേക്കു മാറ്റും. കബറടക്കം നാളെ.
ശാരീരിക ക്ഷീണത്തെ തുടർന്ന് വെള്ളിയാഴ്ച തിരുവല്ല ബിലീവേഴ്സ് മെഡിക്കൽ കോളജ് ആശുപത്രിയിൽപ്രവേശിപ്പിച്ച ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്ത ഇന്നലെയാണ് ആശുപത്രി വിട്ടത്.
ലോകത്തിലെ ഏറ്റവും പ്രായം കൂടിയ ബിഷപ്പും ഇന്ത്യയിലെ ക്രൈസ്തവ സഭകളിൽ ഏറ്റവും കൂടുതൽ കാലംബിഷപ്പായിരുന്ന ആത്മീയ ആചാര്യനുമാണ് ഡോ.ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയമെത്രാപ്പോലീത്ത. 2018ൽരാജ്യം പത്മഭൂഷൻ നൽകി ആദരിച്ചു.
കുമ്പനാട് കലമണ്ണില്‍ കെ.ഇ ഉമ്മന്‍ കശീശയുടേയും ശോശാമ്മയുടെയും മകനായി 1918 ഏപ്രില്‍ 27ന് ജനിച്ചതിരുമേനിയുടെ ആദ്യനാമം ഫിലിപ്പ് ഉമ്മന്‍ എന്നായിരുന്നു. ആലുവ യു.സി.കോളേജ്, ബാഗ്ലുർ യൂണിയൻതിയോളജിക്കൽ കോളേജ് എന്നിവടങ്ങളിൽ പഠനത്തിനു ശേഷം കർണ്ണാടകയിലെ അങ്കോളയില്‍ മിഷൻപ്രവർത്തനം. 1944ൽ ശെമ്മാശ്ശു–കശ്ശിശാ പട്ടങ്ങൾ ലഭിച്ചു.
തുടർന്ന് ഇംഗ്ലണ്ടിലെ കാന്റർബറി സെന്റ് അഗസ്റ്റിന്‍ കോളേജിൽ ഉപരി പഠനം. കോട്ടയം മാർത്തോമ്മാ വൈദികസെമിനാരി പ്രിൻസിപ്പൽ, ക്രൈസ്തവ സഭാ കൗൺസിലിന്റെ ദേശീയ പ്രസിഡന്റ് എന്നീ പദവികൾ വഹിച്ചു. ലോക സഭാ കൗൺസിലിന്റെ ഇവാൻസ്റ്റൺ ജനറൽ അസംബ്ലിയിലും രണ്ടാം വത്തിക്കാൻ സമ്മേളനത്തിലുംപങ്കെടുത്തു.
1953 മേയ് 23ന് മാര്‍ത്തോമ്മാ സഭയില്‍ എപ്പിസ്കോപ്പയായി അഭിഷിക്തനായി. 1978 മേയിൽ സഫ്രഗൻമെത്രാപ്പൊലീത്തയും 1999 ഒക്ടോബർ 23ന് സഭയുടെ പരമാധ്യക്ഷനായ മാർത്തോമാ മെത്രാപ്പോലീത്തയുമായി. 2007 ഒക്ടോബർ ഒന്നിന് സ്ഥാനമൊഴിഞ്ഞു. കേരളത്തിന്‍റെ ആത്മീയ–സാമൂഹിക മണ്ഡലത്തില്‍ എന്നുംനിറഞ്ഞുനില്‍ക്കുന്ന, ദൈവത്തിന്‍റെ സ്വര്‍ണനാവിനുടമ എന്നറിയപ്പെടുന്ന വ്യക്തി കൂടിയായിരുന്നു ക്രിസോസ്റ്റം.