ഗസ്സ മുനമ്പിൽ ഏത് നിമിഷവും യുദ്ധം പുനരാരംഭിക്കാൻ ഇസ്രായേൽ തയ്യാറാണെന്ന് ബെഞ്ചമിൻ നെതന്യാഹു

0

ജെറുസലേം: ഗസ്സ മുനമ്പിൽ ഏത് നിമിഷവും യുദ്ധം പുനരാരംഭിക്കാൻ ഇസ്രായേൽ തയ്യാറാണെന്ന് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. അതേസമയം ചർച്ചകളിലൂടെയോ മറ്റ് മാർഗങ്ങളിലൂടെയോ യുദ്ധത്തിന്റെ ലക്ഷ്യങ്ങൾ പൂർത്തിയാക്കുമെന്നും അദ്ദേഹം പറഞ്ഞു. വെടിനിർത്തൽ കരാറിന്റെ ഭാഗമായി ഇസ്രായേൽ ഫലസ്തീൻ തടവുകാരെ മോചിപ്പിക്കുന്നത് നിർത്തിയതിന് ഒരു ദിവസത്തിന് ശേഷം ഉന്നത സൈനിക ഓഫീസർമാർക്കുള്ള ചടങ്ങിൽ സംസാരിക്കുമ്പോഴായിരുന്നു

”ഗസ്സയിൽ, ഞങ്ങൾ ഹമാസിന്റെ സംഘടിത ശക്തികളിൽ ഭൂരിഭാഗവും ഉന്മൂലനം ചെയ്തു എന്നാൽ യാതൊരു സംശയവും വേണ്ട ഞങ്ങൾ യുദ്ധത്തിന്റെ ലക്ഷ്യങ്ങൾ പൂർണമായും പൂർത്തീകരിക്കും”-നെതന്യാഹു പറഞ്ഞു.

You might also like