
പെറുവിൽ ഷോപ്പിങ് മാളിന്‍റെ മേൽക്കൂര തകർന്ന് വീണു; 6 മരണം, 78 പേർക്ക് പരുക്ക്
ലിമ : പെറുവില്‍ ഷോപ്പിങ് മാളിന്റെ മേല്‍ക്കൂര തകര്‍ന്ന് വീണു ആറു പേര്‍ മരിച്ചു.78 പേര്‍ക്ക് പരുക്കേറ്റു. മൂന്ന് പേരുടെ നില ഗുരുതരമാണ്. ലാ ലിബര്‍റ്റാഡ് മേഖലയിലെ റിയല്‍ പ്ലാസ ട്രുജില്ലോ ഷോപ്പിംഗ് മാളിലെ ഫുഡ് കോര്‍ട്ടിന്റെ മേല്‍ക്കൂരയാണ് തകര്‍ന്നത്.
സംഭവസമയം നിരവധിപേര്‍ മാളിലുണ്ടായിരുന്നു.അവശിഷ്ടങ്ങള്‍ക്കിടയില്‍ ആരും കുടുങ്ങിക്കിടക്കുന്നില്ലെന്ന് ഉറപ്പാക്കാന്‍ തിരച്ചില്‍ നടത്തിയതായി അഗ്നിശമന വിഭാഗം മേധാവി ലൂയിസ് റോങ്കല്‍ വ്യക്തമാക്കി.
കുട്ടികളുടെ കളിസ്ഥലത്തിന് മുകളിലേക്കാണ് മേല്‍ക്കൂര വീണത്.അപകട കാരണം വ്യക്തമല്ല. അപകട സാധ്യത കണക്കിലെടുത്ത് ഷോപ്പിംഗ് സെന്റര്‍ അടച്ചുപൂട്ടി.മരിച്ചവരുടെ കുടുംബങ്ങളെ പ്രതിരോധ മന്ത്രി വാള്‍ട്ടര്‍ അസ്റ്റുഡില്ലോ അനുശോചനം അറിയിച്ചു.