അനധികൃത കുടിയേറ്റം: അമേരിക്ക നാടുകടത്തിയ ഇന്ത്യക്കാരുടെ നാലാമത്തെ സംഘം ഡല്‍ഹിയിലെത്തി

0

ന്യൂഡല്‍ഹി: അമേരിക്ക നാടുകടത്തിയ അനധികൃത ഇന്ത്യന്‍ കുടിയേറ്റക്കാരുടെ നാലാമത്തെ സംഘം ഡല്‍ഹിയില്‍ എത്തി. യു.എസില്‍ നിന്ന് പനാമയിലെത്തിച്ച 12 പേരാണ് ഡല്‍ഹിയില്‍ വിമാനമിറങ്ങിയത്. 12 പേരില്‍ നാല് പേര്‍ പഞ്ചാബിലെ അമൃത്സറിലെ വീട്ടിലേക്ക് പോയതായി അധികൃതര്‍ വ്യക്തമാക്കി.

ഡൊണാള്‍ഡ് ട്രംപ് ഭരണകൂടം നാടുകടത്തിയ 300 ഓളം കുടിയേറ്റക്കാരെ പനാമയിലെത്തിച്ച് അവിടുത്തെ ഒരു ഹോട്ടലില്‍ പാര്‍പ്പിച്ചിരിക്കുകയായിരുന്നു. പൗരത്വ രേഖകള്‍ പരിശോധിച്ച ശേഷം അവരെ അതാത് രാജ്യങ്ങളിലേക്ക് അയച്ചു വരികയാണ്.

40 ശതമാനം പേര്‍ സ്വമേധയാ സ്വദേശത്തേക്ക് പോകാന്‍ വിസമ്മതിച്ചതോടെ യു.എന്‍ ഏജന്‍സികള്‍ ബദല്‍ ലക്ഷ്യസ്ഥാനങ്ങള്‍ തേടുകയാണ്. യുഎസാണ് നാടുകടത്തലിന്റെ ചെലവുകള്‍ മുഴുവന്‍ വഹിക്കുന്നത്. താല്‍ക്കാലിക ട്രാന്‍സിറ്റ് ഹബ്ബായാണ് പനാമ പ്രവര്‍ത്തിക്കുന്നത്

You might also like