
യുക്രെയ്നിൽ ഏറ്റവും വലിയ ഡ്രോൺ ആക്രമണം നടത്തി റഷ്യ
യുക്രെയിൻ : റഷ്യ യുക്രെയ്നിൽ ഏറ്റവും വലിയ ഡ്രോൺ ആക്രമണം നടത്തിയതായി റിപ്പോർട്ട്. ഒരു രാത്രിയിൽ റഷ്യ 200 ലധികം ഡ്രോണുകൾ വിക്ഷേപിച്ചു. യുദ്ധത്തിലെ ഏറ്റവും വലിയ ആക്രമണമാണ് നടത്തിയതെന്ന് ഉക്രെയ്ൻ പ്രസിഡൻ്റ് വോളോഡിമർ സെലെൻസ്‌കി ഞായറാഴ്ച പറഞ്ഞു. റഷ്യയുടെ “വ്യോമ ഭീകരത”യിൽ അദ്ദേഹം അപലപിച്ചു. ഒപ്പം യുക്രെയ്‌നിൻ്റെ സഖ്യകക്ഷികൾക്കിടയിൽ ഐക്യത്തിന് ആഹ്വാനം ചെയ്യുകയും ചെയ്തു. “എല്ലാ ദിവസവും നമ്മുടെ ജനങ്ങൾ വ്യോമ ഭീകരതയ്‌ക്കെതിരെ നിലകൊള്ളുന്നു. പൂർണ്ണ യുദ്ധത്തിൻ്റെ മൂന്നാം വാർഷികത്തിൻ്റെ തലേന്ന്, റഷ്യ യുക്രെയ്നിനെതിരെ 267 ആക്രമണ ഡ്രോണുകൾ വിക്ഷേപിച്ചു – ഇറാനിയൻ ഡ്രോണുകൾ യുക്രേനിയൻ നഗരങ്ങളിലും ഗ്രാമങ്ങളിലും ആക്രമണം നടത്താൻ തുടങ്ങിയതിന് ശേഷമുള്ള ഏറ്റവും വലിയ ആക്രമണമാണിത്.” സെലെൻസ്‌കി എക്‌സിൽ കുറിച്ചു.