വെഞ്ഞാറമൂട് കൂട്ടക്കൊല; ഡോക്ടർ അനുമതി നല്‍കിയാല്‍ അഫാനെ ഉടന്‍ ജയിലിലേക്ക് മാറ്റും

0

തിരുവനന്തപുരം : വെഞ്ഞാറമൂട് കൂട്ടക്കൊല കേസിലെ പ്രതി അഫാനെ ആശുപത്രിയില്‍ നിന്നും ഉടന്‍ ജയിലിലേക്ക് മാറ്റും. തുടര്‍ന്ന് പോലീസ് കസ്റ്റഡി അപേക്ഷ നല്‍കും.നിലവില്‍ അഫാന് കാര്യമായ ആരോഗ്യ പ്രശ്‌നങ്ങളില്ലെന്നാണ് ആശുപത്രി അധികൃതര്‍ വ്യക്തമാക്കുന്നത്.ജനറല്‍ മെഡിസിന്‍ ഡോക്ടര്‍ അനുമതി നല്‍കിയാല്‍ അഫാനെ ആശുപത്രിയില്‍ നിന്നും ഉടന്‍ ജയിലേക്ക് മാറ്റും.

അഫാന് മാനസികമായ പ്രശ്‌നങ്ങളില്ലെന്നും വ്യക്തമായ ബോധ്യത്തോടെയാണ് ഇയാള്‍ കൃത്യം നടത്തിയതെന്നുമാണ് മെഡിക്കല്‍ ബോര്‍ഡിന്റെ വിലയിരുത്തല്‍.

അതേസമയം അഫാന്റെ ബന്ധുക്കള്‍, പണം കടം വാങ്ങിയവര്‍ എന്നിവരുടെ മൊഴി പോലീസ് രേഖപ്പെടുത്തി വരുകയാണ്.ഇത് പൂര്‍ത്തീകരിച്ച് 90 ദിവസത്തിനകം കുറ്റപത്രം നല്‍കാനാണ് പോലീസ് ഒരുങ്ങുന്നത്.

You might also like