
സുനിത വില്യംസും ബുച്ച് വില്‍മോറും മാര്‍ച്ച് 16 ന് ഭൂമിയിലേക്ക് മടങ്ങുമെന്ന് നാസ
ന്യൂയോര്‍ക്ക്: ഏറെ അനശ്ചിതത്വങ്ങള്‍ക്കൊടുവില്‍ ബഹിരാകാശ യാത്രികരായ സുനിത വില്യംസിന്റെയും സഹയാത്രികന്‍ ബുച്ച് വില്‍മോറിന്റെയും മടക്കയാത്ര യാഥാര്‍ത്ഥ്യമാകുന്നു. ഈ മാസം 16 ന് ഇരുവരും ഭൂമിയിലേക്ക് മടങ്ങുമെന്ന് നാസ ഔദ്യോഗികമായി അറിയിച്ചു.
സ്പേസ് എക്സിന്റെ ക്രൂ 9 മിഷനിലാണ് ഇരുവരും ഭൂമിയിലേക്ക് തിരിച്ചെത്തുക. ബഹിരാകാശ നിലയത്തിലെ ദൗത്യം പൂര്‍ത്തിയാക്കി മടങ്ങുന്ന അമേരിക്കയുടെ നിക്ക് ഹോഗ്, റഷ്യയുടെ അലക്‌സാണ്ടര്‍ ഗോര്‍ബാനോവ് എന്നിവരും ഒപ്പമുണ്ടാകും.
എട്ട് ദിവസത്തെ ദൗത്യത്തിനായി കഴിഞ്ഞ ജൂണില്‍ രാജ്യാന്തര ബഹിരാകാശ നിലയത്തിലെത്തിയ ഇന്ത്യന്‍ വംശജ കൂടിയായ സുനിത വില്യംസിന്റെയും സഹ യാത്രികന്‍ ബുച്ച് വില്‍മോറിന്റെയും മടക്ക യാത്രയ്ക്കുള്ള വാഹനത്തിന്റെ സാങ്കേതിക തകരാര്‍ മൂലമാണ് ഇരുവരും ബഹിരാകാശത്ത് കുടുങ്ങിപ്പോയത്.
ബോയിങ് കമ്പനി പുതിയതായി വികസിപ്പിച്ച സ്റ്റാര്‍ ലൈനര്‍ പേടകത്തിലായിരുന്നു ഇരുവരും യാത്ര തിരിച്ചത്