യുഎഇയിലെ ഏറ്റവും പുതിയ കാലാവസ്ഥാ വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്ത് നാഷണല്‍ സെന്റര്‍ ഓഫ് മെറ്റീരിയോളജി (എന്‍സിഎം)

0

അബൂദബി: യുഎഇയിലെ ഏറ്റവും പുതിയ കാലാവസ്ഥാ വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്ത് നാഷണല്‍ സെന്റര്‍ ഓഫ് മെറ്റീരിയോളജി (എന്‍സിഎം). യുഎഇയില്‍ താനില കൂടിവരികയാണെന്നും എന്നാല്‍ ഞായറാഴ്ച മഴയ്ക്ക് സാധ്യതയുണ്ടെന്നുമാണ് ഏറ്റവും പുതിയ അപ്‌ഡേറ്റ്‌സില്‍ പറയുന്നത്. ഇനിയുള്ള ദിവസങ്ങളില്‍ വേഗത്തിലുള്ള കാലാവസ്ഥാ വ്യതിയാനങ്ങള്‍ ഉണ്ടാകുമെന്നും മെയ് വരെ അസ്ഥിരത പ്രതീക്ഷിക്കാമെന്നുമാണ് കാലാവസ്ഥാ വിദഗ്ധര്‍ പറയുന്നത്. ഇന്ന് മുതല്‍ രാജ്യത്ത് ശ്രദ്ധേയമായ മാറ്റമുണ്ടാകും. മഴ കുറയുകയും കാറ്റ് വടക്ക് പടിഞ്ഞാറ്, തെക്ക് പടിഞ്ഞാറ് ദിശകളിലേക്ക് മാറുകയും ചെയ്യും.

പുതിയ കാലാവസ്ഥാ പ്രവചനത്തിലെ പ്രധാന ഹൈലൈറ്റ്‌സുകള്‍ ഇവയാണ്: 

* യുഎഇയില്‍ കാലാവസ്ഥ നേരിയതോ ഭാഗികമായി മേഘാവൃതമോ ആയിരിക്കും.

* തെക്കുകിഴക്ക് മുതല്‍ വടക്കുകിഴക്ക് വരെ നേരിയതോ മിതമായതോ ആയ കാറ്റ് ഉണ്ടാകും.
* പകല്‍ സമയത്ത് ചിലപ്പോഴൊക്കെ പൊടിക്കാറ്റുകള്‍ വീശും.
* അറേബ്യന്‍ ഗള്‍ഫിലും ഒമാനിലും പൊതുവെ കടല്‍ ശാന്തമായിരിക്കും.
* അബുദാബിയില്‍ ഉയര്‍ന്ന താപനില 37°C ഉം താഴ്ന്ന താപനില 18°C ഉം ആയിരിക്കും.
* ദുബായില്‍ 34°C ഉം താഴ്ന്ന താപനില 20°C ഉം ആയിരിക്കും. ഷാര്‍ജയില്‍ ഉയര്‍ന്ന താപനില 34°C ഉം താഴ്ന്ന താപനില 15°C ഉം ആയിരിക്കും.
* പൊടിക്കാറ്റ് കാരണം പകല്‍ സമയത്ത് പൊടിപടലങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ ജാഗ്രത വേണം.
* മാര്‍ച്ച് 23 ഞായറാഴ്ച രാവിലെ ദ്വീപ് പ്രദേശങ്ങളില്‍ നേരിയ മഴ പ്രതീക്ഷിക്കാം.
* മാര്‍ച്ച് 23, 24 തീയതികളില്‍ യഥാക്രമം താപനിലയില്‍ ഗണ്യമായ കുറവ് പ്രതീക്ഷിക്കുന്നു.

You might also like