താരിഫിലെ തിരിച്ചടി: സെന്‍സെക്‌സ് 500 പോയിന്റ് താഴ്ന്നു; നിഫ്റ്റിക്കും തിരിച്ചടി

0

ന്യൂഡല്‍ഹി: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ബുധനാഴ്ച താരിഫ് പ്രഖ്യാപിച്ചതിന് പിന്നാലെ ബെഞ്ച്മാര്‍ക്ക് ഓഹരി വിപണി സൂചികകള്‍ ആദ്യ വ്യാപാരത്തില്‍ തന്നെ ഇടിഞ്ഞു. ഐടി മേഖല ഓഹരികളാണ് ഏറ്റവും കൂടുതല്‍ നഷ്ടം നേരിട്ടത്. ആഗോളതലത്തില്‍ ഉണ്ടായ അനിശ്ചിതത്വ സൂചനകളുടെ ഫലമായാണ് ഇന്ത്യയിലും ഇടിവ് ഉണ്ടായത്.

എസ് ആന്റ് പി.ബി.എസ്.ഇ സെന്‍സെക്‌സ് 344.27 പോയിന്റ് ഇടിഞ്ഞ് 76,273.17 ലും എന്‍.എസ്.ഇ നിഫ്റ്റി 50 80.60 പോയിന്റ് ഇടിഞ്ഞ് 23,251.75 ലും രാവിലെ 9:31 ന് വ്യാപാരം അവസാനിപ്പിച്ചു.

സെന്‍സെക്‌സിലെ ഇന്നത്തെ ആദ്യ സെഷനില്‍ സണ്‍ ഫാര്‍മ 5.40 ശതമാനം ഉയര്‍ന്നു. എന്‍ടിപിസി 1.36 ശഥമാനം മികച്ച നേട്ടം കൈവരിച്ചു, പവര്‍ ഗ്രിഡ് കോര്‍പ്പറേഷന്‍ 1.34 ശതമാനം ഉയര്‍ന്നു. ബജാജ് ഫിനാന്‍സ്, ബജാജ് ഫിന്‍സെര്‍വ് എന്നിവ യഥാക്രമം 0.66 ശതമാനം, 0.52 ശതമാനം എന്നിങ്ങനെ നേട്ടമുണ്ടാക്കി ആദ്യ അഞ്ച് ഓഹരികളെ പുറത്താക്കി.

നഷ്ടത്തിന്റെ കാര്യത്തില്‍ ടി.സി.എസ് ഏറ്റവും വലിയ ഇടിവ് നേരിട്ടു. 2.46 ശതമാനം. ഇന്‍ഫോസിസ് 2.38 ശതമാനം, എച്ച്സിഎല്‍ടെക് 2.32 ശതമാനം, ടെക് മഹീന്ദ്ര 2.25 ശതമാനം, ടാറ്റ മോട്ടോഴ്സ് 1.60 ശതമാനം എന്നിങ്ങനെയാണ് നഷ്ടം നേരിട്ടത്

You might also like