ഡൊമിനിക്കൻ റിപ്പബ്ലിക്കിൽ നിശാക്ലബ്ബിന്റെ മേൽക്കൂര തകർന്നുവീണ് 79 മരണം

0

സാന്റോ ഡൊമനിഗോ: കരീബിയൻ രാജ്യമായ ഡൊമിനിക്കൻ റിപ്പബ്ലിക്കിൽ നിശാക്ലബ്ബിന്റെ മേൽക്കൂര തകർന്നുവീണ് 79 പേർ മരിച്ചു. 160 പേർക്ക് അപകടത്തിൽ പരിക്കേറ്റു. ജെറ്റ് സെറ്റ് നിശാക്ലബ്ബിൽ പുലർച്ചെ ഒരു മണിയോടെയാണ് സംഭവം. മരിച്ചവരിൽ പ്രശസ്ത ​ഗായകൻ, ​ഗവർണർ എന്നിവരും ഉൾപ്പെട്ടിട്ടുണ്ടെന്നാണ് വിവരം.

തകർന്നടിഞ്ഞ കെട്ടിടത്തിൽ രക്ഷാപ്രവർത്തനം പുരോ​ഗമിക്കുകയാണ്. തകർന്നുവീണ കോൺ​ഗ്രീറ്റ് അവശിഷ്ടങ്ങൾക്കിടയിൽ നിരവധി ആളുകൾ കുടുങ്ങിക്കിടക്കുന്നുണ്ട്. കാണാതായവരെ തിരഞ്ഞ് ബന്ധുക്കളും സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്.

അഗ്നിശമന സേനാംഗങ്ങൾ ഡ്രില്ലുകളും മരപ്പലകകളും ഉപയോഗിച്ച് അവശിഷ്ടങ്ങൾക്കിടയിൽ തിരച്ചിൽ നടത്തി. കോൺ​ഗ്രീറ്റ് അവശിഷ്ടങ്ങൾ പൂർണമായി മാറ്റിയാൽ മാത്രമേ ആളുകളെ പുറത്തെത്തിക്കാൻ സാധിക്കുകയുള്ളു. അപകടമുണ്ടായി 12 മണിക്കൂറിലധികം കഴിഞ്ഞിട്ടും തിരച്ചിൽ തുടരുകയാണ്.

You might also like