ശക്തമായ പൊടിക്കാറ്റും മഴയും ന്യൂഡൽഹി വിമാനത്താവളത്തിലിറങ്ങേണ്ട വിമാന ങ്ങൾ വഴിതിരിച്ചുവിട്ടു

0

ന്യൂഡൽഹി: ശക്തമായ പൊടിക്കാറ്റും ഇതിനു പിന്നാലെ പെയ്ത മഴയെയും തുടർന്ന് ന്യൂഡൽഹി വിമാനത്താവളത്തിലിറങ്ങേണ്ട വിമാന ങ്ങൾ വഴിതിരിച്ചുവിട്ടു. വൈകുന്നേരമാണ് ദില്ലിയിലും പരിസര പ്രദേശങ്ങളിലും ശക്തമായ  പൊടിക്കാറ്റ് വീശിയടിച്ചത് പൊടിക്കാറ്റിന് പിന്നാലെ മഴയും പെയ്തതോടെ ദില്ലി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ 15 വിമാനങ്ങൾ വഴിതിരിച്ചുവിട്ടു.

നിരവധി വിമാനങ്ങൾ വൈകിയെന്നും അധികൃതർ അറിയിച്ചു. മോശമായ കാലാവസ്ഥ അന്തർദേശീയ വിമാന സർവീസുകളെ ബാധിച്ചു.  സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്നും യാത്രക്കാരുടെ അസൗകര്യം കുറയ്ക്കുന്നതിന് ആവശ്യമായ സുരക്ഷാ പ്രോട്ടോക്കോളുകൾ പാലിക്കുന്നുണ്ടെന്നും വിമാനത്താവള അധികൃതർ അറിയിച്ചു.

കനത്ത മഴ, ആലിപ്പഴ വീഴ്ച, ശക്തമായ കാറ്റ് എന്നിവയ്ക്ക് സാധ്യതയുണ്ടെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ്  മുന്നറിയിപ്പ് പുറപ്പെടുവിച്ചു.

You might also like