നൈജീരിയയിൽ ക്രിസ്ത്യൻ നരഹത്യ തുടരുന്നു; തീവ്രവാദികൾ 50-ലധികം പേരെ കൊലപ്പെടുത്തി

0

നൈജീരിയയിൽ ഏപ്രിൽ 14 ന് പുലർച്ചെ നടന്ന ആക്രമണത്തിൽ മരിച്ചവരുടെ എണ്ണം 51 ആയി ഉയർന്നതായി റിപ്പോർട്ടുകൾ പറയുന്നു. ഈ മാസം ആദ്യം നൈജീരിയയിലെ പ്ലാറ്റോ സംസ്ഥാനത്ത് 60-ലധികം ക്രിസ്ത്യാനികളെ കൊലപ്പെടുത്തിയിരുന്നു. നൈജീരിയയിൽ ക്രിസ്ത്യൻ നരഹത്യ തുടരുകയാണ്.

ഏപ്രിൽ 14 ന്പുലർച്ചെ ബസ്സ കൗണ്ടിയിലെ ക്വാൾ ജില്ലയിലെ സിക്കെ ഗ്രാമത്തിൽ ഫുലാനി തീവ്രവാദികൾ ആക്രമണം നടത്തിയതായി പ്രദേശവാസിയായ ബ്ലെസിംഗ് യാകുബു പറഞ്ഞു. “പ്ലേറ്റോയിലെ ബസ്സ ലോക്കൽ ഗവൺമെന്റ് ഏരിയയിലെ ക്വാൾ ജില്ലയിലെ സിക്കെ ഗ്രാമത്തിൽ നടന്ന പുതിയ ആക്രമണത്തിൽ 40-ലധികം ക്രിസ്ത്യാനികൾ കൊല്ലപ്പെട്ടു” – യാകുബു പറഞ്ഞു. മരണസംഖ്യ പിന്നീട് 51 ആയി ഉയർന്നതായി ചാനൽസ് ടിവി റിപ്പോർട്ട് ചെയ്യുന്നു.

ഏപ്രിൽ 11 ന് മിയാങ്കോ ജില്ലയിലെ ബസ കൗണ്ടിയിലെ തന്നെ ക്രിസ്ത്യൻ ഭൂരിപക്ഷ ഗ്രാമത്തിൽ ഒരു കുടുംബത്തിലെ മൂന്ന് പേരെ തീവ്രവാദികൾ കൊലപ്പെടുത്തി. ബസ്സയിൽ, ഏപ്രിൽ എട്ടിന് രാത്രിയിൽ തീവ്രവാദികൾ മൂന്ന് ക്രിസ്ത്യൻ ഭൂരിപക്ഷ ഗ്രാമങ്ങളിൽ ആക്രമണം നടത്തി രണ്ട് പേരെ കൊലപ്പെടുത്തിയതായി ബസ്സയിലെ മിയാംഗോ ജില്ലയിലെ ഒരു കമ്മ്യൂണിറ്റി നേതാവ് ജോസഫ് ചുഡു യോങ്ക്പ പറഞ്ഞു

You might also like