
കണമലയില്‍ ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസ് മറിഞ്ഞ് അപകടം; ഒരു മരണം, മുപ്പതോളം പേര്‍ക്ക് പരിക്ക്
പത്തനംതിട്ട: പമ്പാവാലി കണമലയില്‍ ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസ് മറിഞ്ഞ് അപകടം. ഇന്ന് രാവിലെ 6.30ഓടെയാണ് അപകടമുണ്ടായത്. അപകടത്തില്‍ ഒരാള്‍ മരിച്ചു. അപകടത്തില്‍ മുപ്പതോളം തീര്‍ത്ഥാടകര്‍ക്ക് പരിക്കേറ്റു.
ശബരിമല പാതയില്‍ അട്ടിവളവില്‍ വെച്ചാണ് നിയന്ത്രണം വിട്ട് ബസ് താഴ്ചയിലേക്ക് മറിയുകയായിരുന്നു. കര്‍ണാടകയില്‍ നിന്നുള്ള തീര്‍ത്ഥാടകരുടെ ബസ് അപകടത്തില്‍പ്പെട്ടത്. ബസിനടിയില്‍ കുടുങ്ങിയ ഒരു തീര്‍ത്ഥാടകന്റെ പരിക്ക് അതീവ ഗുരുതരമാണ്. വളവ് തിരിയുന്നതിനിടെ നിയന്ത്രണം വിട്ട് വാഹനം ഒരു വര്‍ഷത്തേക്ക് മറിയുകയായിരുന്നു. പരിക്കേറ്റവരെ ആശുപത്രികളിലേക്ക് മാറ്റി. ഡ്രൈവര്‍ ഉറങ്ങിപ്പോയതാകാം അപകടകാരണമെന്നാണ് നിഗമനം.
