Kerala E Pass Online: ഇ പാസ്: കേരളത്തില്‍ അടിയന്തര യാത്രാ പാസ് ലഭിക്കാന്‍ ചെയ്യേണ്ടത് ഇത്ര മാത്രം

0

Kerala E Pass Online: How To Apply for Emergency Travel ePass in Kerala: സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ നിലവിലുള്ളപ്പോള്‍ അടിയന്തിര സാഹചര്യങ്ങളില്‍ യാത്ര ചെയ്യുന്നതിന് പൊലീസ് നല്‍കുന്ന പാസിനായി ഓണ്‍ലൈനില്‍ അപേക്ഷിക്കുന്നതിനുള്ള സൗകര്യം നിലവില്‍ വന്നിരിക്കുകയാണ്. pass.bsafe.kerala.gov.in എന്ന വെബ്‌സൈറ്റിലൂടെ പാസിന് അപേക്ഷിക്കാം.

അവശ്യസര്‍വ്വീസ് വിഭാഗത്തിലെ തിരിച്ചറിയല്‍ കാര്‍ഡ് ഇല്ലാത്തവര്‍ക്കും വീട്ടുജോലിക്കാര്‍, തൊഴിലാളികള്‍ തുടങ്ങിയവര്‍ക്ക് ഇതിലൂടെ ഓണ്‍ലൈനായി അപേക്ഷിക്കാവുന്നതാണ്. ഇവര്‍ക്കുവേണ്ടി ഇവരുടെ തൊഴില്‍ദായകര്‍ക്കും അപേക്ഷിക്കാം. യാത്രാനുമതി കിട്ടിയാല്‍ ഈ വെബ്‌സൈറ്റില്‍ നിന്നുതന്നെ പാസ് ഡൗണ്‍ലോഡ് ചെയ്യാം.

വാക്‌സിനേഷനായി പോകുന്നവര്‍ക്കും അത്യാവശ്യസാധനങ്ങള്‍ വാങ്ങാനായി തൊട്ടടുത്തുളള കടകളില്‍ പോകുന്നവര്‍ക്കും സത്യവാങ്മൂലം മതി. അതിന്റെ മാതൃകയും ഈ വെബ്‌സൈറ്റില്‍ ലഭിക്കും. ഈ മാതൃകയില്‍ വെളളപേപ്പറില്‍ സത്യവാങ്മൂലം തയ്യാറാക്കാം.

കല്യാണത്തിനോ മരണാനന്തര ചടങ്ങിനോ യാത്രചെയ്യേണ്ടവര്‍ക്കും ഈ പാസിനായി അപേക്ഷിക്കാം. ചികിത്സയ്ക്കോ ആരോഗ്യ സംബന്ധമായ മറ്റ് ആവശ്യങ്ങള്‍ക്കോ ഉള്ള യാത്രകള്‍ക്കോ ഇത്തരത്തില്‍ പാസ് ലഭിക്കും.

How To Apply for Emergency Travel ePass in Kerala- ഓണ്‍ലൈന്‍ പാസിനായി അപേക്ഷിക്കേണ്ടത് എങ്ങനെ?

 

  • ഇ-പാസ് ലഭിക്കാനുള്ള വെബ്‌സൈറ്റ് (pass.bsafe.kerala.gov.in) തുറക്കുക.

epass kerala

  • അതിനുശേഷം പേര്, ജനനത്തീയതി, വിലാസം, വാഹന നമ്ബര്‍, നിങ്ങള്‍ യാത്ര ചെയ്യുന്ന സ്ഥലം, ലക്ഷ്യസ്ഥാനം, ഉദ്ദേശ്യം, തിരിച്ചറില്‍ രേഖയുടെ വിശദാംശങ്ങള്‍ മുതലായ വിവരങ്ങള്‍ ആ പേജില്‍ പൂരിപ്പിക്കുക.

epass kerala

  • ആവശ്യമായ എല്ലാ വിശദാംശങ്ങളും പൂരിപ്പിച്ച ശേഷം അപേക്ഷ സമര്‍പ്പിക്കുക. ഇതിനായി സബ്മിറ്റ് എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്യുക

epass kerala

  • അപേക്ഷകര്‍ക്ക് അവരുടെ മൊബൈല്‍ ഫോണില്‍ പാസ് ലഭിക്കും. യാത്ര ചെയ്യുമ്ബോള്‍ ഈ പാസ് പോലീസിന് കാണിക്കാനും കഴിയും.

 

How To Check Status of Emergency Travel ePass in Kerala- ഓണ്‍ലൈന്‍ പാസ്- സ്റ്റാറ്റസ് പരിശോധിക്കുന്നത് എങ്ങനെ?

  • ഇ-പാസ് ലഭിക്കാനുള്ള വെബ്‌സൈറ്റ് (pass.bsafe.kerala.gov.in) തുറക്കുക

epass kerala

  • Check Status എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക
  • ഫോണ്‍ നമ്ബര്‍ ഡെയ്റ്റ് ഓഫ് ബര്‍ത്ത് എന്നിവ നല്‍കി സ്റ്റാറ്റസ് പരിശോധിക്കാം
You might also like