കേരളം വില കൊടുത്ത് വാങ്ങിയ കോവിഷീല്‍ഡ് വാക്സിന്‍ എത്തി.

0

തിരുവനന്തപുരം: കേരളം വില കൊടുത്ത് വാങ്ങിയ കോവിഷീല്‍ഡ് വാക്സിന്‍ എത്തി. 75 ലക്ഷം കോവിഷീല്‍ഡും, 25 ലക്ഷം കോവാക്സിന്‍ ഡോസുമാണ് കേരളം വാങ്ങുന്നത്. ഇതില്‍ മൂന്നര ലക്ഷം കോവിഷീല്‍ഡ് ഡോസ് വാക്സിനാണ് ഇന്നെത്തിയത്. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് ആദ്യ ബാച്ച്‌ നെടുമ്ബാശേരി വിമാനത്താവളത്തിലെത്തിയത്.

ഗുരുതര രോഗികള്‍ക്കും, സമൂഹത്തില്‍ നിരന്തരം ഇടപഴകുന്നവര്‍ക്കുമായിരിക്കും വാക്സിന്‍ നല്‍കുന്നതില്‍ മുന്‍ഗണനയെന്നാണ് നിലവിലെ വിവരം. കടകളിലെ ജീവനക്കാര്‍, ബസ് ജീവനക്കാര്‍, മാധ്യമപ്രവര്‍ത്തകര്‍, ഗ്യാസ് ഏജന്‍സി ജീവനക്കാര്‍ എന്നിവര്‍ക്കും വാക്സിന്‍ ലഭിക്കും. വാക്സിന്‍ വിതരണം സംബന്ധിച്ച്‌ വ്യക്തമായ മാര്‍ഗരേഖ സര്‍ക്കാര്‍ ഉടന്‍ പുറത്തിറക്കും.

വാക്സിന്റെ ലഭ്യതക്കുറവു മൂലം സംസ്ഥാനത്ത് പ്രതീക്ഷിച്ച രീതിയില്‍ വാക്സിനേഷന്‍ നല്‍കാന്‍ കഴിഞ്ഞിരുന്നില്ല. പലയിടത്തും വാക്സിനെടുക്കാന്‍ ജനങ്ങളുടെ തിരക്കായിരുന്നു. പുതിയ ഡോസ് വാക്സിന്‍ ഇന്നെത്തുന്നതോടെ വാക്സിന്‍ ക്ഷാമം ഏറെക്കുറെ പരിഹരിക്കാന്‍ കഴിയുമെന്ന വിശ്വാസത്തിലാണ് സര്‍ക്കാര്‍.

You might also like