യുഎഇയില്‍ ഈ വര്‍ഷത്തെ ബലിപെരുന്നാള്‍ ജൂൺ ആറിന് ആകാന്‍ സാധ്യതയുണ്ടെന്ന് ജ്യോതിശാസ്ത്ര വിദഗ്ധര്‍

0

ദുബൈ: യുഎഇയില്‍ ഈ വര്‍ഷത്തെ ബലിപെരുന്നാള്‍ ജൂൺ ആറിന് ആകാന്‍ സാധ്യതയുണ്ടെന്ന് ജ്യോതിശാസ്ത്ര വിദഗ്ധര്‍. എമിറേറ്റ്സ് അസ്ട്രോണോമിക്കൽ സൊസൈറ്റിയുടെ ചെയർമാൻ ഇബ്രാഹിം അൽ ജർവാൻ ആണ് ഇക്കാര്യം വ്യക്തമാക്കിയത്.

മെയ് 28 ബുധനാഴ്ച ദുല്‍ഹജ്ജ് ആദ്യ ദിനം ആയിരിക്കുമെന്നാണ് കണക്കുകൂട്ടല്‍. അതിനാല്‍ തന്നെ ബലിപെരുന്നാള്‍ ജൂണ്‍ ആറിന് ആകാനാണ് സാധ്യതയെന്ന് ഇദ്ദേഹം അറിയിച്ചു. അറഫാ ദിനം ജൂൺ 5ന് ആകുമെന്നും പ്രവചനമുണ്ട്. ജ്യോതിശാസ്ത്ര വിദഗ്ധരുടെ പ്രവചനങ്ങള്‍ ഇങ്ങനെയാണെങ്കിലും മാസപ്പിറവി ദൃശ്യമാകുന്നത് അനുസരിച്ചാണ് ബലിപെരുന്നാള്‍ ദിവസം അന്തിമമായി തീരുമാനിക്കുക. മാസപ്പിറവി ദൃശ്യമായാല്‍ യുഎഇ അധികൃതര്‍ ഇക്കാര്യം ഔദ്യോഗികമായി അറിയിക്കും.

You might also like